കോഴിക്കോട്: മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14കാരൻ ജൂലൈ 11 മുതൽ 15 വരെയുളള തിയ്യതികളിൽ ബ്രൈറ്റ് ട്യൂഷൻ സെന്‍റര്‍ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക്, പികെഎം ഹോസ്പിറ്റൽ, പീഡിയാട്രിക് ഒപി, മൗലാന ഹോസ്‌പിറ്റൽ എമര്‍ജൻസി ഐസിയു എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ഥിച്ചു.
വിശദമായ റൂട്ട് മാപ്പ് ഇങ്ങനെ :
- 11-07-24-ന് രാവിലെ 7.18 ഓടെ ചെമ്പ്രശ്ശേരിയിലെ വീട്ടില്‍ നിന്നും സിപിബി ബസ്സില്‍ ബ്രൈറ്റ് ട്യൂഷൻ സെന്‍ററിലേക്ക്.
- 12-07-2024-ന് രാവിലെ 8 മണി മുതല്‍ 8.30 വരെ ഡോക്‌ടര്‍ വിജയന്സ് ക്ലിനികില്‍.
- 13-07-2024-ന് രാവിലെ 7മണി മുതല്‍ 7.30 വരെ പികെഎം ഹോസ്പിറ്റൽ പീഡിയാട്രിക് ഒപിയില്‍
- 15-07-2024 രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ പികെഎം ഹോസ്‌പിറ്റൽ എമർജൻസിയിലും ഒപിയിലും
- 8.30 മുതല്‍ മൗലാന ആശുപത്രി മലപ്പുറം എമർജൻസിയിലും ഐസിയുവിലും.
അതിനിടെ നിപ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് ഇന്ന് (21-07-2024) മരുന്ന് എത്തും. മോണോക്ലോണല്‍ ആന്‍റിബോഡിയെന്ന മരുന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുക. രോഗം സ്ഥീരികരിച്ച് 24 മണിക്കൂറിനുള്ളിൽ മരുന്ന് നൽകണം. സമ്പർക്ക പട്ടികയിൽ ഹൈ റിസ്ക്കിലുള്ളവരുടെ എണ്ണത്തിന് അനുസരിച്ച് മരുന്ന് എത്തും. കോഴിക്കോട് മെഡിക്കൽ കോളജിൽ 60 ഐസോലേഷൻ വാർഡുകൾ ക്രമീകരിച്ചു.