കോഴിക്കോട്:മലാപ്പറമ്പിനടുത്തുള്ള ഫ്ലാറ്റിൽ നിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും മോഷ്‌ടിച്ച യുവാവ് പിടിയിൽ. കൊണ്ടോട്ടി പനിച്ചിക്കൽ സജാദിനെയാണ് (24) ചേവായൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് ഫ്ലാറ്റിൽ നിന്ന് ഒരു ലക്ഷത്തോളം രൂപവിലമതിക്കുന്ന ആഭരണങ്ങളും മൊബൈൽ ഫോണും ഇയാൾ മോഷ്‌ടിച്ചത്.
ഫ്ലാറ്റിൽ പ്ലംബിങ് ഇലക്ട്രിക് ജോലിക്ക് എത്താറുണ്ടായിരുന്ന സജാദ് ഫ്ലാറ്റുകളിൽ സുപരിചിതനായിരുന്നു. ഉടമയിൽ നിന്ന് നഷ്‌ടപ്പെട്ട താക്കോൽ ഉപയോഗിച്ചാണ് ഇയാൾ ഫ്ലാറ്റിൽ കയറിയത്. അന്വേഷണത്തിൽ മോഷണം പോയ മൊബൈൽ ഫോൺ പ്രവർത്തിക്കുന്നുണ്ടെന്ന് അറിഞ്ഞ പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.