കോട്ടയം : കോട്ടയത്ത് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. തുടക്കം മുതലേ വിജയം ഒപ്പമാകുമെന്ന ഉറപ്പുണ്ടായിരുന്നു. ജന മനസ് യുഡിഎഫിന് ഒപ്പമാണ്.
കോട്ടയത്ത് തികഞ്ഞ വിജയ പ്രതീക്ഷ; ഇന്ത്യ മുന്നണി അധികാരത്തിൽ വരും: ഫ്രാൻസിസ് ജോർജ് - Francis george about Kottayam - FRANCIS GEORGE ABOUT KOTTAYAM
കോട്ടയത്ത് ജന മനസ് യുഡിഎഫിന് ഒപ്പമാണെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും ഫ്രാൻസിസ് ജോർജ്.
Francis george (ETV Bharat)
Published : Jun 1, 2024, 2:34 PM IST
തീർച്ചയായും മികച്ച വിജയം ഉണ്ടാകും. ഭൂരിപക്ഷം എത്രയെന്ന് പറയാനാവില്ലെന്നും ഫ്രാൻസിസ് ജോർജ് കോട്ടയത്ത് പ്രതികരിച്ചു. കേരളത്തിൽ 20 സീറ്റും യുഡിഎഫ് നേടും. ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.