കൊല്ലം:നാടെങ്ങും തെരഞ്ഞെടുപ്പ് ചൂടാണ്. സ്ഥാനാർഥികളും പാർട്ടിക്കാരും വോട്ടര്‍മാരും രാജ്യം ആര് ഭരിക്കും എന്നറിയാനുള്ള ആകാംക്ഷയിലുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാറ്റേകുന്നവയാണ് കൊടികളും മറ്റ് പ്രചാരണ വസ്‌തുക്കളും. കൊല്ലത്ത് അതിനായി ഒരത്യുഗ്രൻ കൊടിക്കടയുണ്ട്.
രാഷ്‌ട്രീയ പാർട്ടികളുടെ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കൊടിക്കടയില്‍ തിരക്കേറുകയാണ്. ഏത് രാഷ്‌ട്രീയ പാർട്ടിയുടെയും പ്രചാരണത്തിനായിട്ടുള്ള എന്തും ഈ കൊടിക്കടയിൽ ലഭിക്കും. 1984 ലെ തെരഞ്ഞെടുപ്പ് കാലം മുതൽ കൊല്ലത്തെയും സമീപ ജില്ലകളിലെയും രാഷ്‌ട്രീയപാർട്ടികൾ ആശ്രയിക്കുന്ന സ്ഥാപനമാണിത്. ഓൺലൈൻ പ്രചാരണം ഒന്നാം സ്ഥാനം പിടിച്ചടക്കിയെങ്കിലും കൊടികളുടെയും മറ്റു പ്രചാരണവസ്‌തുക്കളുടെയും പ്രൗഢി നഷ്‌ടപ്പെട്ടിട്ടില്ലെന്നാണ് ചിന്നക്കടയിലെ കൊടിക്കടയുടെ ഉടമയായ സുൾഫിക്കർ പറയുന്നത്.