കാസർകോട്: ജില്ലയിൽ ഇടിമിന്നലേറ്റ് ഒരാൾ കൂടി മരിച്ചു. ബെള്ളൂർ സ്വദേശി ഗംഗാധരൻ (76) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ വച്ചാണ് ഇടിമിന്നൽ ഏറ്റത്. മൃതദേഹം കാസർകോട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.
കാസർകോട് ഇടിമിന്നലേറ്റ് ഒരാള്‍ കൂടി മരിച്ചു - Lightning Strike Death At Kasaragod - LIGHTNING STRIKE DEATH AT KASARAGOD
കാസർകോട് ഇന്നലെ രാത്രി ഇടിമിന്നലേറ്റ് ഒരാൾ കൂടി മരിച്ചു. മരിച്ചത് ബെളളൂര്‍ സ്വദേശി ഗംഗാധരൻ.
ഗംഗാധരൻ (ETV Bharat)
Published : May 25, 2024, 2:40 PM IST
കഴിഞ്ഞ ദിവസം മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടിരുന്നു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (70) ആണ് മരണപ്പെട്ടത്. വീട്ടു പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരണപ്പെടുകയായിരുന്നു.
ALSO READ: ഗൂഗിൾ മാപ്പ് ചതിച്ചു ; കോട്ടയത്ത് വിനോദ സഞ്ചാരികളുടെ കാര്‍ തോട്ടില്‍ വീണു