തിരുവനന്തപുരം: ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് ഇടതിന് അനുകൂലമായ സാഹചര്യമെന്ന് എ വിജയരാഘവൻ. സി പി എമ്മിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം(Palakkad).
ഇടതുപക്ഷത്തിന്‍റെ പ്രാധാന്യം വർധിച്ച സാഹചര്യമാണുള്ളത്. മതപരമായി ജനങ്ങളെ ഭിന്നിപ്പിച്ച സാഹചര്യം രാജ്യത്തുണ്ട്. അതിനെ നേരിടേണ്ടതുണ്ട്. മോദി ഭരണത്തിന് സഹായകമായ നിലപാട് സ്വീകരിച്ച എംപിമാരാണ് യുഡിഎഫ് എംപിമാർ. കേരളത്തിന്‍റെ നേട്ടങ്ങളെ ദുർബലപ്പെടുത്താനാണ് ബിജെപി സർക്കാർ ശ്രമിച്ചത്. ശരിയായ രാഷ്ട്രീയ നിലപാടുകൾക്ക് ജനപിന്തുണയുണ്ടാകും. നിലവിലെ എംപിമാരെ ജനങ്ങൾ തിരിച്ചറിഞ്ഞു. പാലക്കാട് നിരവധി വ്യവസായങ്ങൾക്ക് സാധ്യതയുള്ള മണ്ഡലമാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇതിന് വേണ്ടി ശക്തമായ പരിശ്രമം നടത്തുമെന്നും എ വിജയരാഘവൻ പറഞ്ഞു. നിലവിൽ തിരുവനന്തപുരത്ത് ഭാര്യയായ മന്ത്രി ആർ ബിന്ദുവിനോടൊപ്പമാണ് എ വിജയരാഘവൻ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉടൻ മണ്ഡലത്തിലെത്താനുള്ള ഒരുക്കങ്ങളിലാണ് അദ്ദേഹം( A Vijayaraghavan).