വയനാട് :കനത്ത ചൂടിലും പരമാവധി വോട്ടർമാരെ ഒരു തവണയെങ്കിലും നേരിൽ കാണുന്ന തിരക്കിലാണ് എല്‍ഡിഎഫ് വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ആനിരാജ. രണ്ടാം ഘട്ട പര്യടനത്തിന്‍റെ ഭാഗമായി ആനിരാജ ഇന്ന് (16-03-2024) വണ്ടൂർ മേഖലയിൽ വോട്ടർമാരെ കണ്ടു. കനത്ത വേനല്‍ ചൂടിനെ വകവയ്‌ക്കാതെയാണ് ആനിരാജയുടെ പര്യടനം. വണ്ടൂർ, തിരുവാലി പഞ്ചായത്തുകളിലാണ് ഇന്ന് ആനിരാജ വോട്ടർമാരെ കണ്ടത്. പരമാവധി സ്ത്രീ വോട്ടർമാരെ കാണാനും സ്ഥാനാർഥി ശ്രദ്ധിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ചൂടിനോളം വരുമോ വേനലിന്‍റേത് ; വയനാട്ടില്‍ വോട്ടഭ്യര്‍ഥിച്ച് ആനി രാജ - Lok Sabha Elections
വണ്ടൂർ, തിരുവാലി പഞ്ചായത്തുകളിലെത്തിയാണ് ഇന്ന് ആനിരാജ വോട്ടർമാരെ കണ്ടത്
Published : Mar 16, 2024, 6:23 PM IST
Also Read :ചൂടാണ്, കുടിനീർ മറക്കണ്ട; ദിവസവും എത്ര വെള്ളം കുടിക്കണമെന്ന് അറിയുമോ?
ആദ്യഘട്ടത്തിൽ പഞ്ചായത്ത് തലത്തിലും,രണ്ടാം ഘട്ടത്തിൽ പ്രധാന അങ്ങാടികൾ കേന്ദ്രീകരിച്ചുമാണ് സ്ഥാനാർഥി വോട്ടർമാരെ കാണുന്നത്. എൽഡിഎഫിലെ പ്രധാന നേതാക്കന്മാരും സ്ഥാനാർഥിയ്‌ക്കൊപ്പം ഉണ്ട്. അതേസമയം,മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഇതുവരെ മണ്ഡലത്തില്‍ എത്തിയിട്ടില്ല.