കോട്ടയം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി പി ശ്രീഹരിയുടെയും പായിപ്പാട് സ്വദേശി ഷിബു വർഗീസിന്‍റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ വസതികളിലെത്തിച്ചു.
ശ്രീഹരിക്കും, ഷിബുവിനും ആദരാഞ്ജലി അർപ്പിക്കാൻ ജനപ്രതിനിധികൾ അടക്കം നിരവധി പേരാണ് എത്തിയത്.
ശനിയാഴ്ച്ച രാവിലെ 8 മണിക്കാണ് ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം തുരുത്തി യൂദാപുരം സെന്‍റ് ജൂഡ് ആശുപത്രി മോർച്ചറിയിൽ നിന്ന് ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വസതിയിൽ എത്തിച്ചത്. തുടർന്ന് നൂറുകണക്കിനാളുകൾ ശ്രീഹരിക്ക് ആദരാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം രണ്ടു മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു.