കേരളം

kerala

ETV Bharat / state

കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അട്ടിമറി ശ്രമം നടക്കുന്നതായി ആക്ഷൻ കമ്മിറ്റി - KUTTIKKATTOOR SHOCK DEATH - KUTTIKKATTOOR SHOCK DEATH

കേസ് അട്ടിമറിക്കാൻ പൊലീസ് നീക്കം നടത്തുന്നുവെന്ന ആരോപണമുന്നയിച്ച് കൊണ്ടാണ് ആക്ഷൻ കമ്മറ്റി രംഗത്തെത്തിയത്

18കാരൻ ഷോക്കേറ്റ് മരിച്ചു  MOHAMMAD RIJAZ SHOCK DEATH  മുഹമ്മദ് റിജാസ്  കട വരാന്തയില്‍ ഷോക്കേറ്റ് മരിച്ചു
Kuttikkattoor Mohammad Rijas Shock Death (ETV Bharat)

By ETV Bharat Kerala Team

Published : May 26, 2024, 9:54 AM IST

കോഴിക്കോട് :കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽഎ ഡബ്ല്യു എച്ച് ബസ്റ്റോപ്പിന് സമീപം കട വരാന്തയില്‍ യുവാവ് ഷോക്കേറ്റു മരിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് നീക്കം നടത്തുന്നുവെന്ന ആരോപണമുന്നയിച്ച് ആക്ഷൻ കമ്മിറ്റി. കെഎസ്‌ഇബി ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംഭവം സ്വാഭാവിക മരണമാക്കി മാറ്റാനാണ് പൊലീസ് നീക്കം നടത്തുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസില്‍ നിന്നും മാറ്റിനിർത്തി അന്വേഷണം നടത്തണം. ഈ ആവശ്യമുന്നയിച്ച്‌ ഈ മാസം 30ന് കോഴിക്കോട് വൈദ്യുത ഭവനിലേക്ക് മാർച്ച്‌ നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 19ന് അർധരാത്രിയോടെയാണ് അപകടമുണ്ടായത്.

18 കാരനായ റിജാസ് രാത്രി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ സ്‌കൂട്ടർ കേടായതിനെതുടർന്ന് സ്‌കൂട്ടർ കട വരാന്തയിലേക്ക് കയറ്റിവച്ച്‌ സഹോദരനെ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുമ്പ് തൂണില്‍ നിന്ന് ഷോക്കേറ്റത്. സ്ഥലത്തെത്തിയ സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തൂണില്‍ നേരത്തെ വൈദ്യുതി പ്രവാഹം ഉണ്ടെന്നും കെഎസ്‌ഇബിയില്‍ അറിയിച്ചിട്ടും നടപടി എടുത്തിരുന്നില്ല എന്നാണ് കട ഉടമയുടെ ആരോപണം. മരണത്തിന് ഉത്തരവാദി കെഎസ്‌ഇബി ഉദ്യോഗസ്ഥരാണ് എന്നാണ് റിജാസിന്‍റെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിന് പിന്നാലെ കടയുടെ വൈദുതി ബന്ധം വിച്ഛേദിച്ചതല്ലാതെ ഉദ്യോഗസ്ഥർ ഒന്നും ചെയ്‌തിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം മരിച്ച മുഹമ്മദ് റിജാസ് കയറിനിന്ന കടയിലെ വയറിങ്ങിലും, അതുപോലെ സർവീസ് വയറിലും ചോർച്ചയുണ്ടായിരുന്നു എന്നാണ് കെഎസ്‌ഇബിയുടെ കണ്ടെത്തല്‍. നല്ല മഴ പെയ്‌തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയില്‍ കയറി നിന്നത്. ഈ സമയത്ത് മുകളിലെ മരച്ചില്ലകളില്‍ അമർന്ന് സർവീസ് വയർ കടയുടെ തകരഷീറ്റില്‍ തട്ടിയെന്നാണ് അനുമാനിക്കുന്നത്.

ഇതുവഴി കറണ്ട് തൂണിലുമെത്തിയതാകാം. അതുപോലെ തന്നെ കടയില്‍ വയറിങ്ങില്‍ പ്രശ്‌നമുള്ളതിനാല്‍ രാത്രി പ്രവർത്തിച്ച ബള്‍ബിന്‍റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാമെന്നും കെഎസ്‌ഇബി സംശയിക്കുന്നുണ്ട്.

Also Read : കുറ്റിക്കാട്ടൂരില്‍ 18കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം; ധനസഹായം പ്രഖ്യാപിച്ച് കെഎസ്ഇബി - Kuttikkattoor Shock Death

ABOUT THE AUTHOR

...view details