തൃശൂർ: കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയെ കുളിപ്പിച്ച് പാപ്പാന്മാർ. 'വേണാട്ടുമറ്റം ശ്രീകുമാർ' എന്ന കൊമ്പനെ നെല്ലുവായ് മേഖലയിലെ വെള്ളക്കെട്ടിൽ കുളിപ്പിക്കുകയായിരുന്നു.
സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയുടെ കുളി; പാപ്പാന്മാര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ് - ELEPHANT BATHED ON HIGHWAY - ELEPHANT BATHED ON HIGHWAY
ക്ഷേത്രത്തിലെ ഔഷധപാനത്തിനും ആനയൂട്ടിനും ശേഷം മടങ്ങി വരുന്നതിനിടെയാണ് സംസ്ഥാനപാതയിൽ കിടത്തി ആനയെ കുളിപ്പിച്ചത്.
Elephant bathed on highway (ETV Bharat)
Published : Aug 1, 2024, 5:37 PM IST
നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ ഔഷധപാനത്തിനും ആനയൂട്ടിനും ശേഷം മടങ്ങി വരുന്നതിനിടെയാണ് സംസ്ഥാനപാതയിൽ കിടത്തി ആനയെ കുളിപ്പിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
Also Read:വീഡിയോ: കരകവിഞ്ഞൊഴുകുന്ന പുഴയ്‌ക്ക് നടുവില്‍ കാട്ടാന, പുഴ കടക്കാന്‍ ഒരുമണിക്കൂര്‍ നീണ്ട ശ്രമം