കേരളം

kerala

ETV Bharat / state

കെപിസിസി പൊലീസ് സ്റ്റേഷൻ മാർച്ച്: പങ്കെടുത്ത പത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ - KPCC Police Station March

കെപിസിസി പൊലീസ് സ്റ്റേഷൻ മാർച്ച്  കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ  KPCC Police Station March  Congress leaders arrested
Ten Congress leaders arrested in KPCC police station march arrest in Kozhikode

By ETV Bharat Kerala Team

Published : Jan 23, 2024, 5:37 PM IST

Updated : Jan 23, 2024, 6:00 PM IST

16:58 January 23

അറസ്റ്റ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ

കോഴിക്കോട്: കെപിസിസി പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത പത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌തു ( Ten Congress leaders arrested in KPCC police station march arrest in Kozhikode). ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

കഴിഞ്ഞ ഡിസംബർ 20ന് ആണ് കെപിസിസി സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനിൽ മാർച്ച് (KPCC Police Station March)നടത്തിയത്. ഇവരുടെ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിൽ അത്തോളി പൊലീസ് ഇൻസ്പെക്‌ടറുടെ മുമ്പിൽ പ്രതികൾ ഹാജരാവുകയായിരുന്നു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നത്.

ബാലുശേരി ബ്ലോക്ക് പ്രസിഡന്‍റ് ജൈസൽ അത്തോളി, അത്തോളി മണ്ഡലം പ്രസിഡന്‍റ് സുനിൽ കൊളക്കാട്, ഉള്ളിയേരി മണ്ഡലം പ്രസിഡൻ്റ് കെ. കെ. സുരേഷ്, അജിത് കുമാർ കരിമുണ്ടേരി, മോഹനൻ കവലയിൽ, അത്തോളി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, സുധിൻ സുരേഷ്, സതീഷ് കന്നൂര്, നാസ് മാമ്പൊയിൽ, ഷമീം പുളിക്കൂൽ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഇതേ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു.

Last Updated : Jan 23, 2024, 6:00 PM IST

ABOUT THE AUTHOR

...view details