കേരളം

kerala

ETV Bharat / state

കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം പൂർത്തിയായതായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ - KODAKARA MONEY LAUNDERING CASE

അന്വേഷണം കവർച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ച് മാത്രം.

K SURENDRAN KODAKARA CASE  ED IN KODAKARA BLACK MONEY CASE  HIGH COURT IN KODAKARA BLACK MONEY  KODAKARA INVESTIGATION COMPLETES
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 27, 2025, 3:01 PM IST

എറണാകുളം: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം പൂർത്തിയായതായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ.
ഒരു മാസത്തിനകം കുറ്റപത്രം നൽകുമെന്നും അറിയിച്ചുവെങ്കിലും ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം ഇഡിക്ക് അനുവദിച്ചു.

അന്വേഷണം വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. കൊടകര കുഴൽപ്പണക്കേസിലെ സാക്ഷിയായിരുന്നു ഹർജിക്കാരൻ. പക്ഷേ കൊടകര കുഴൽപ്പണക്കേസിലെ പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് ഇഡി അന്വേഷണം നടത്തിയില്ല. കവർച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ കുറിച്ചാണ് ഇ ഡി അന്വേഷിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കവർച്ച നടത്തിയ പണം ഉപയോഗിച്ച നടത്തിയ ഇടപാടുകളാണ് കേന്ദ്ര ഏജൻസി പരിഗണിച്ചത്. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്നായിരുന്നു സംസ്ഥാന പൊലീസിന്‍റെ കണ്ടെത്തൽ. ഇഡി ഇതു പരിഗണിച്ചില്ലെന്ന ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Also Read:പൂസാകുമ്പോള്‍ പോക്കറ്റ് നോക്കിക്കോ...; മദ്യ വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ABOUT THE AUTHOR

...view details