തിരുവനന്തപുരം : നിയമസഭ പുസ്‌തകോത്സവത്തിന്‍റെ രണ്ടാം പതിപ്പില്‍ മികച്ച ഓണ്‍ലൈന്‍ റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരം ഇ ടിവി ഭാരതിന് (ETV Bharat Won The Best Reporting Award). 10,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണ ദിവസം പിന്നീട് അറിയിക്കും. 15 -ാം നിയമസഭയുടെ 10 -ാം സമ്മേളനം അറിയിക്കാനായി നിയമസഭ മീഡിയ റൂമിൽ വിളിച്ച വാർത്താസമ്മേളനത്തിൽ സ്‌പീക്കർ എ എൻ ഷംസീറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
2023 നവംബര്‍ 1 മുതൽ 7 വരെ നിയമസഭ സമുച്ചയത്തിലായിരുന്നു പുസ്‌തകോത്സവത്തിന്‍റെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചത്. പുസ്‌തകോത്സവം സംബന്ധിച്ച വാർത്തകള്‍ മികച്ച രീതിയില്‍ റിപ്പോർട്ട് ചെയ്‌ത പ്രിന്‍റ്, വിഷ്വല്‍, ഓഡിയോ, ഓൺലൈൻ മാധ്യമങ്ങൾക്കുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത് . കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ചെയർമാനും മുൻ നിയമസഭ സെക്രട്ടറി എ എൻ ബഷീർ കൺവീനറുമായ ജഡ്‌ജിംഗ് കമ്മിറ്റിയാണ് മാധ്യമ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
മറ്റ് അവാർഡുകൾ
അച്ചടി മാധ്യമം - മെട്രോ വാര്‍ത്ത
ദൃശ്യ മാധ്യമം - മീഡിയ വണ്‍
ശ്രവ്യ മാധ്യമം - റെഡ് എഫ്.എം