കേരളം

kerala

ETV Bharat / state

17 അടി നീളം...! ഇടുക്കിയില്‍ കൂറ്റൻ രാജവെമ്പാലയെ പിടികൂടി - KING COBRA CAUGHT IN MANKULAM

മാങ്കുളത്ത് വീട്ടുമുറ്റത്തിന് സമീപം രാജവെമ്പാലയെ കണ്ടെത്തി. വനംവകുപ്പിൻ്റെ ഇടപെടലിലൂടെ പാമ്പിനെ പിടികൂടി ഉള്‍വനത്തില്‍ തുറന്നുവിട്ടു.

KING COBRA CAUGHT FROM MANKULAM  FOREST DEPARTMENT CAUGHT KING COBRA  KING COBRA  രാജവെമ്പാലയെ പിടികൂടി
KING COBRA CAUGHT (ETV Bharat)

By ETV Bharat Kerala Team

Published : Jul 28, 2024, 11:06 AM IST

രാജവെമ്പാലയെ പിടികൂടി (ETV Bharat)

ഇടുക്കി: മാങ്കുളത്ത് ജനവാസ മേഖലയിൽ കണ്ടെത്തിയ രാജവെമ്പാലയെ പിടികൂടി. മാങ്കുളം താളുംങ്കണ്ടം കുടിയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിൻ്റെ ഇടപെടലിലൂടെ പാമ്പിനെ പിടികൂടി ഉൾവനത്തിൽ തുറന്നു വിട്ടു.

മാങ്കുളം താളുംങ്കണ്ടംകുടി നിവാസിയായ ശതാവേലിൽ ജയൻ്റ വീട്ടുമുറ്റത്തിന് സമീപം പഴയ സാധന സാമഗ്രികളും മറ്റും കൂടികിടന്നിരുന്നിടത്ത് നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയതോടെ വീട്ടുടമസ്ഥർ വിവരം സമീപവാസികളെ അറിയിച്ചു.

വലിയ രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർ വിവരം വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പിന് കീഴിലുള്ള ആർആർടി സംഘമെത്തി പാമ്പിനെ പിടികൂടി വനത്തിലേക്ക് മാറ്റി. 17 അടിയോളം നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ നേര്യമംഗലം വനമേഖലയിലെ ഉൾവനത്തിൽ തുറന്നു വിട്ടു.

ALSO READ:കണ്ണൂരിലെ വീട്ടിൽ അടവച്ചത് 31 മുട്ട, വിരിഞ്ഞിറങ്ങിയത് 16 എണ്ണം; ഷാജിയുടെ 'രാജവെമ്പാല കുഞ്ഞുങ്ങള്‍' ഹെല്‍ത്തിയാണ്

ABOUT THE AUTHOR

...view details