കേരളം

kerala

ETV Bharat / state

തൃശൂരിൽ മഴ കനക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം - WEATHER UPDATE KERALA - WEATHER UPDATE KERALA

കേരളത്തിലെ ആറ് ജില്ലകളില്‍ ഇന്ന് യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് .

HEAVY RAIN IN KERALA  RAIN IN THRISSUR  THRISSUR NEWS  WHEATHER IN KERALA
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 1:27 PM IST

തിരുവനന്തപുരം: തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (ജൂൺ 2) എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ:ഇടുക്കിയിൽ കനത്ത മഴ; മലങ്കര ഡാം ഷട്ടറുകൾ ഉയർത്തും, ജാഗ്രത നിർദേശം

ABOUT THE AUTHOR

...view details