കേരളം

kerala

ETV Bharat / state

വേനൽചൂടിന് ആശ്വാസം; സംസ്ഥാനത്ത് 8 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത - Kerala weather update - KERALA WEATHER UPDATE

കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തും. എട്ട് ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

CENTRAL METROLOGY DEPARTMENT  MODERATE RAIN IN 8 DISTRICTS  WEATHER UPDATES IN KERALA  RAIN PREDICTION
Today's Weather Update and Rain Prediction in Kerala

By ETV Bharat Kerala Team

Published : Apr 3, 2024, 8:58 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഒടുവിൽ ലഭ്യമായ അറിയിപ്പ് പ്രകാരം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

ABOUT THE AUTHOR

...view details