തിരുവനന്തപുരം:കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ,ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ തോതിൽ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇവിടങ്ങളിൽ പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. മറ്റ് ജില്ലകളിൽ ഇന്ന് മഴയുണ്ടാകില്ലെന്നാണ് പ്രവചനം.
എറണാകുളം ജില്ലയിൽ ഇന്ന് (വ്യാഴം) രാവിലെ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നേരീയ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്‌ച തൃശൂർ, കണ്ണൂർ, കാസർകോട് ഒഴികെ ബാക്കി പതിനൊന്ന് ജില്ലകളിൽ നേരീയ മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്‌ച കണ്ണൂർ, കാസർകോട് ഒഴികെ ബാക്കി പന്ത്രണ്ട് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത.
ശബരിമലയിലെ കാലാവസ്ഥ
ശബരിമല സന്നിധാനത്ത് ഇന്ന് ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം , പമ്പ , നിലയ്ക്കൽ എന്നിവിടങ്ങളിലും സമാന സാഹചര്യമാണ് പ്രവചിക്കുന്നത്. നാളെയും ഇവിടെ ഇതേ നില തുടരും.