തിരുവനന്തപുരം:സംസ്ഥാനത്ത് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒക്‌ടോബർ 9ന് നടക്കാനിരിക്കെ ടിക്കറ്റ് വിൽപന തകൃതി. ഇതുവരെ വിറ്റത് 57 ലക്ഷത്തോളം ടിക്കറ്റുകൾ. ഇന്നലെ (സെപ്‌റ്റംബര്‍ 30) വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ച് നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 56,74,558 ടിക്കറ്റുകള്‍ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. ജില്ല അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്നത്.
സബ് ഓഫിസുകളിലേതുള്‍പ്പെടെ 1055980 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 740830 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 703310 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും