കേരളം

kerala

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഒരാഴ്‌ചകൂടി മഴ തുടരും - KERALA RAIN UPDATES

ഇന്നുമുതൽ 7 ദിവസം ശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ യോല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലവസ്ഥ വകുപ്പ്

By ETV Bharat Kerala Team

Published : 4 hours ago

Published : 4 hours ago

WEATHER UPDATES IN KERALA  മഴ മുന്നറിയിപ്പ്  ന്യൂനമർദം  കാലാവസ്ഥ മുന്നറിയിപ്പ്
Representational Image (ETV Bharat)

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം, ഒപ്പം ചക്രവാതച്ചുഴിയും രൂപപ്പെട്ടു. സംസ്ഥാനത്തിന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത 7 ദിവസവും മഴ തുടരും. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. ലക്ഷദ്വീപിന്‌ മുകളിൽ ചക്രവാതച്ചുഴി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇത് പ്രകാരം വിവിധ ജില്ലകളിൽ ഈ മാസം ഏഴാം തിയതി വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  • 04/10/2024 : ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
  • 05/10/2024 : ഇടുക്കി, മലപ്പുറം
  • 06/10/2024 : തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്
  • 07/10/2024 :മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.മത്സ്യത്തൊഴിലാളികൾക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ പൊതുവിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങൾ, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും മറ്റ് ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശപ്പെട്ട കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

Also Read : ബസുകളിലും വാഹനങ്ങളിലും ഡസൻ കണക്കിന് മൃതദേഹങ്ങള്‍; കാഠ്‌മണ്ഡു താഴ്‌വരയെ നടുക്കി പ്രളയം, മരണസംഖ്യ ഉയരുന്നു - Flood in Nepal

ABOUT THE AUTHOR

...view details