കേരളം

kerala

ETV Bharat / state

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ഡോക്‌ടറെ രക്ഷിച്ച്‌ കേരള പൊലീസ്; നിര്‍ണായകമായത് ബാങ്കിന്‍റെ മുന്നറിയിപ്പ് - POLICE SAVED DOCTOR VIRTUAL ARREST

മുംബൈ പൊലീസ് ആണെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്‌ടറെ വിളിച്ചത്.

CHANGANASSERY VIRTUAL ARREST  CHANGANASSERY DOCTOR VIRTUAL ARREST  വെര്‍ച്വല്‍ അറസ്റ്റ് ചങ്ങനാശേരി  ഡോക്‌ടര്‍ വെര്‍ച്വല്‍ അറസ്‌റ്റ്
Police saved doctor from virtual arrest (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

കോട്ടയം :ചങ്ങനാശേരിയില്‍ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ഡോക്‌ടറെ രക്ഷിച്ച്‌ പൊലീസ്. വെർച്വൽ അറസ്റ്റ് ഭയന്ന് 5.25 ലക്ഷം രൂപയാണ് ഡോക്‌ടർ തട്ടിപ്പ് സംഘത്തിന് കൈമാറിയത്. ഇതില്‍ 4.65 ലക്ഷം രൂപ പൊലീസ് വീണ്ടെടുത്തു. സംശയകരമായ പണമിടപാട് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. മുംബൈ പൊലീസ് ആണെന്ന് പറഞ്ഞാണ് ഡോക്‌ടറെ സംഘം വിളിച്ചത്. ഇദ്ദേഹത്തിന് വന്ന കൊറിയറില്‍ രാസവസ്‌തുക്കള്‍ ഉണ്ടായിരുന്നു എന്നും അറസ്റ്റ് രേഖപ്പെടുത്തിയതായും അറിയിച്ചു. ജാമ്യത്തില്‍ ഇറങ്ങണമെങ്കില്‍ 30 ലക്ഷം രൂപ കൈമാറണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു.

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ഡോക്‌ടറെ രക്ഷിച്ച്‌ പൊലീസ് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതോടെ ഭയന്നുപോയ ഡോക്‌ടർ ആദ്യഘട്ടമായി ആവശ്യപ്പെട്ട 5.25 ലക്ഷം രൂപ കൈമാറുകയായിരുന്നു. എന്നാല്‍ സംശയകരമായ ഇടപാട് ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതർ പൊലീസിനെ വിവരം അറിയിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ എസ്ബിഐ പ്രത്യേക മോണിറ്ററിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഇടപാടില്‍ സംശയം തോന്നിയത്. ഇവർ ഉടനെ ചങ്ങനാശേരി ബാങ്ക് മാനേജറെ വിവരം അറിയിക്കുകയായിരുന്നു.

ബാങ്ക് മാനേജര്‍ തിരുവനന്തപുരത്തുള്ള സൈബര്‍ സെല്ലിന് വിവരം കൈമാറി. ഇവര്‍ വിവരം ചങ്ങനാശേരി പൊലീസിനെ അറിയിച്ചു. ചങ്ങനാശേരി പൊലീസ് ഡോക്‌ടറുടെ വീട്ടില്‍ എത്തി കോളിങ് ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാന്‍ ഡോക്‌ടര്‍ തയാറായില്ല. തുടര്‍ന്ന് വാതില്‍ തല്ലി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് കടന്നത് എന്നാണ് ലഭിക്കുന്ന വിവരം. പൊലീസിന്‍റെ ഇടപെടലിനെ തുടർന്ന് 4,65,000 രൂപ തിരിച്ചു പിടിച്ചിട്ടുണ്ട്.

Also Read:ഒരു മണിക്കൂര്‍ വെര്‍ച്വല്‍ അറസ്‌റ്റ്; നടി മാലാ പാര്‍വതിയെ കുടുക്കാന്‍ ശ്രമിച്ച് തട്ടിപ്പ് സംഘം

ABOUT THE AUTHOR

...view details