തിരുവനന്തപുരം : 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷ ഫല പ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷ ഫല പ്രഖ്യാപനവും ഇന്ന് (09-05-2024) നടക്കും. വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്ത സമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്.
ഹയർ സെക്കൻഡറി പരീക്ഷ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ :
- www.keralaresults.nic.in
- www.prd.kerala.gov.in
- www.result.kerala.gov.in
- www.examresults.kerala.gov.in
- www.results.kite.kerala.gov.in
വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ :
- www.keralaresults.nic.in
- www.vhse.kerala.gov.in
- www.results.kite.kerala.gov.in
- www.prd.kerala.gov.in
- www.results.kerala.nic.in
ആകെ 4,41,120 വിദ്യാർഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആൺകുട്ടികളും 2,17,384 പെൺകുട്ടികളും ഉൾപ്പെടുന്നു. 77 ക്യാമ്പുകളിലായി 25000-ത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി റഗുലർ വിഭാഗത്തിൽ 27,798 പ്രൈവറ്റ് വിഭാഗത്തിൽ 1,502 ഉൾപ്പെടെ ആകെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്‌റ്റർ ചെയ്‌തത്. എട്ട് ക്യാമ്പുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുത്തത്.
Also Read :എസ്എസ്എൽസി വിജയം വിദ്യാര്‍ഥികള്‍ക്കൊപ്പം ആഘോഷിച്ച് മന്ത്രി മന്ത്രി വി ശിവൻകുട്ടി - SSLC EXAM RESULT