കേരളം

kerala

ETV Bharat / state

ഉത്തരവാദിത്വമില്ലെങ്കില്‍ പിടി വീഴും; റോഡുകളില്‍ സുരക്ഷയുറപ്പാക്കാന്‍ എംവിഡിയും പൊലീസും - MVD AND POLICE PATROLLING

നിരത്തുകളില്‍ രാത്രിയും പകലും പരിശോധനയുണ്ടാകും.

ROAD SAFETY BY MVD  POLICE PATROLLING INTENSIFYING  നിരത്തുകളില്‍ എംവിഡി പൊലീസ് പരിശോധന  റോഡ് സുരക്ഷ കേരളം
Representative Image (ETV Bharat)

By PTI

Published : Dec 17, 2024, 5:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ച് വരുന്ന വാഹന അപകട പരമ്പരയിൽ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി-പൊലീസ് യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മിഷണർ സിഎച്ച് നാഗരാജു എന്നിവർ ജില്ലാ പൊലീസ് മേധാവിമാരും ആർടിഒമാരുമായി ചർച്ച നടത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാൻ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും. ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സർവീസ് നടത്തുക എന്നിവക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാ ബോധമുള്ളവരാക്കികൊണ്ട് അപകടങ്ങളില്ലാതാക്കാനുള്ള ബോധവത്കരണ പരിപാടികൾ സംയുക്തമായി സംഘടിപ്പിക്കുമെന്നും എംവിഡി അറിയിച്ചു.

Also Read:സ്‌കൂളിന് മുന്നില്‍ ടിപ്പര്‍ ലോറി ചീറിപ്പായുന്നു, സ്‌കൂള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച, പിന്നാലെ നിവേദനം; ഉടന്‍ നടപടിയെടുത്ത് പൊലീസ്

ABOUT THE AUTHOR

...view details