കേരളം

kerala

ETV Bharat / state

'പല കാര്യങ്ങളുടെയും വേഗത കണ്ട് അത്ഭുതപ്പെട്ടു': കേരളം നിക്ഷേപ സൗഹൃദമെന്ന് സംരംഭകർ - INVEST KERALA GLOBAL SUMMIT

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്ത് സംരംഭകര്‍. കേരളം മികച്ചതെന്ന് പ്രതികരണം.

KERALA INVESTORS GLOBAL SUMMIT  INVESTMENT CRITERIA IN KERALA  KERALA DEVELOPMENTS  ആഗോള നിക്ഷേപക ഉച്ചകോടി
Life Fusion MD Unais (ETV Bharat)

By ETV Bharat Kerala Team

Published : Feb 22, 2025, 7:03 AM IST

എറണാകുളം : അഞ്ച് വർഷം മുൻപ് കേരളത്തിൽ നിക്ഷേപം നടത്താൻ കാരണമായത് ആഗോള നിക്ഷേപക സംഗമം ആണെന്ന് ലൈഫ് ഇൻ ഫ്യൂഷൻ കമ്പനി ഉടമ ഉനൈസ്. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ തങ്ങളുടെ സംരംഭത്തിൻ്റെ വിപുലീകരണത്തിനായി ഈ ആഗോള നിക്ഷേപ സംഗമത്തിൽ പുതിയ ധാരണാപത്രം ഒപ്പുവയ്‌ക്കുമെന്ന് സംരംഭകനായ ഉനൈസ് പറഞ്ഞു.

കേരളം നിക്ഷേപ സൗഹൃദമല്ലെന്ന ധാരണയിൽ തമിഴ്‌നാട്ടിൽ നിക്ഷേപം നടത്താനായിരുന്ന ഉദ്ദേശിച്ചത്. ഇതിനിടെയാണ് ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുത്തത്. ഇതോടെയാണ് കേരളത്തിൽ തന്നെ നിക്ഷേപം നടത്താൻ തീരുമാനിച്ചത്. ധാരണാപത്രം ഒപ്പിട്ടതോടെ ലൈസൻസ് ഉൾപ്പടെ എല്ലാം കാര്യങ്ങളും പെട്ടന്ന് ശരിയായെന്നും ലൈഫ് ഇൻ ഫ്യൂഷൻ എംഡി ഉനൈസ് പറഞ്ഞു.

സംരംഭകര്‍ പ്രതികരിക്കുന്നു (ETV Bharat)

പല കാര്യങ്ങളുടെയും വേഗത കണ്ട് തങ്ങൾ തന്നെ അത്ഭുതപ്പെട്ടു. നേരത്തെ പ്രവാസികളായ തങ്ങളുടെ പാർട്‌ണർമാർ കേരളം വേണോയെന്നാണ് ചോദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അടുത്ത വിപുലീകരണത്തിലേക്ക് പോകാമെന്നാണ് അവർ പറയുന്നത്. സർക്കാർ ഇത്തരമൊരു സംഗമം സംഘടിപ്പിച്ചതിലൂടെ സംരംഭകന് നല്ലൊരു അവസരമാണ് ലഭിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കെ സ്വിഫ്‌റ്റ് പോലെയുള്ള കാര്യങ്ങൾ സംരഭകർക്ക് ഏറെ സഹായകമാണ്. കേരളത്തിൽ ലഭ്യമായ റിസോഴ്‌സസ് നിക്ഷേപകർ ഉപയോഗപ്പെടുത്തിയാൽ കേരളത്തിന് ഏറെ മുന്നോട്ട് പോകാൻ കഴിയും. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ കേരളം പിറകിലാണ്. ചുമട്ട് തൊഴിലാളി സിസ്റ്റത്തിൽ മാറ്റം കൊണ്ടു വരണം. ഇത് ഉത്‌പാദന മേലയിൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

അതേസമയം നിക്ഷേപ സംഗമം തങ്ങൾക്ക് നൽകിയത് നല്ലൊരു അവസരമാണെന്ന് വ്യക്തമാക്കി സ്റ്റാർട്ടപ്പുകാരായ യുവ സംരഭകർ. പ്രധാനമായും അഗ്രികൾച്ചർ ഡ്രോണുകൾ നിർമിക്കുന്ന തങ്ങളുടെ കമ്പനി വിൽപനയിൽ ലക്ഷ്യമിടുന്നത് ഉത്തരേന്ത്യയെയാണെന്നും കളമശേരിയിലെ ഡ്രോൺ നിർമാണ കമ്പനിയിലെ ജീവനക്കാരനായ മിഥുൻ പറയുന്നു.

ആഗോള നിക്ഷേപക സംഗമത്തിൽ നിരവധി പേരിലേക്ക് തങ്ങളുടെ ഉത്‌പന്നത്തെ പരിചയപ്പെടുത്താൻ കഴിഞ്ഞു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം കേരളത്തിലെ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ ഊർജമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: 'കേരളത്തിൽ 30,000 കോടിയുടെ നിക്ഷേപം നടത്തും'; വമ്പന്‍ പ്രഖ്യാപനവുമായി കരണ്‍ അദാനി - ADANI GROUP TO INVEST IN KERALA

ABOUT THE AUTHOR

...view details