കേരളം

kerala

ETV Bharat / state

നാട്ടുകാര്‍ വടിയെടുത്തതോടെ 'ബോച്ചെയ്‌ക്ക്' മുട്ടൻപണി; വയനാട്ടിലെ ന്യൂ ഇയര്‍ പാര്‍ട്ടി തടഞ്ഞ് ഹൈക്കോടതി - HC BLOCKS SUNBURN FESTIVAL

ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്‌ടർക്ക് ഹൈക്കോടതി നിർേദശം നൽകി.

SUNBURN FESTIVAL IN WAYANAD  KERALA HC BLOCKS SUNBURN FESTIVAL  BOBY CHEMMANUR  ബോബി ചെമ്മണ്ണൂര്‍
BOBY CHEMMANUR (@Boby Chemmanur Facebook)

By ETV Bharat Kerala Team

Published : 6 hours ago

വയനാട്: വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു. പ്രദേശവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്‌ത സ്ഥലത്താണ് ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്.

ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നുമാണ് ചൂണ്ടിക്കാട്ടി പരിപാടി നിര്‍ത്തിവയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്‌ടര്‍ ഉത്തരവിട്ട കാര്യം കോടതിയെ അറിയിച്ചിരുന്നു. പരിപാടിക്ക് യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു.

ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്‌ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഇതിനുപിന്നാലെയാണ് ന്യൂ ഇയര്‍ പാര്‍ട്ടി കോടതി റദ്ദാക്കിയത്. പരിപാടി നടത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല.

ബോബി ചെമ്മണ്ണൂര്‍ നടത്താനിരുന്ന ന്യൂ ഇയര്‍ പാര്‍ട്ടിയെ കുറിച്ചുള്ള പോസ്‌റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധിപേരാണ് പരിപാടിയില്‍ പങ്കെടുക്കാൻ ടിക്കറ്റ് ബുക്ക് ചെയ്‌തത്.

1000, 500 രൂപയ്‌ക്ക് ടിക്കറ്റുകള്‍ ലഭ്യമാണെന്നും എല്ലാവര്‍ക്കും ബോച്ചെ 1000 ഏക്കര്‍ സ്ഥലത്തേക്ക് സ്വാഗതമെന്നും പറഞ്ഞ് ബോബി ചെമ്മണ്ണൂരും രംഗത്തെത്തിയിരുന്നും. ന്യൂ ഇയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള പോസ്‌റ്റ് സോഷ്യല്‍ മീഡിയയിലും വലിയ തരംഗമായിരുന്നു.

Read Also:മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതി: ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു, ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങള്‍

ABOUT THE AUTHOR

...view details