തിരുവനന്തപുരം : ഈ ആഴ്ചയിലെ മന്ത്രിസഭായോഗം ഇന്ന് വൈകിട്ട് നടക്കും (kerala Cabinet meeting Today). നിയമസഭാസമ്മേളനം നടക്കുന്നതിനാലാണ് മന്ത്രിസഭായോഗം വൈകിട്ട് ചേരുന്നത്(Assembly session). സാധാരണ രാവിലെയാണ് മന്ത്രിസഭായോഗം നടക്കാറുള്ളത്.
അതേസമയം സഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് അവസാനിക്കും. ഭരണ - പ്രതിപക്ഷങ്ങള്‍ ഗവർണർക്കെതിരെയുള്ള വിമർശനം ഇന്നും തുടരാനാണ് സാധ്യത(policy declaration discussion). നന്ദി പ്രമേയ ചർച്ചയ്ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി പ്രസംഗത്തിലും ഗവർണർക്കെതിരെ വിമർശനം ഉണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രി സഭയില്‍ ഗവര്‍ണര്‍ക്കെതിരെ എന്ത് സംസാരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേന്ദ്രകമ്മിറ്റി കഴിഞ്ഞതോടെ പാര്‍ട്ടിയുടെ നയവും പ്രസംഗത്തില്‍ പിണറായി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ക്ക് നേരെ ഉയര്‍ത്തിയത്. നിലമേല്‍ വിഷയത്തിലൂന്നിയായിരുന്നു വിമര്‍ശനങ്ങളേറെയും. ഇതിന്‍റെ തുടര്‍ച്ച മുഖ്യമന്ത്രിയുടെ നന്ദിയിലും പ്രതിഫലിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ ഇന്ന് കാര്‍ഷിക പ്രതിസന്ധിയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതുയുണ്ട്. റബ്ബര്‍ വിലത്തകര്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കാനും സാധ്യതയുണ്ട്.