കേരളം

kerala

ETV Bharat / state

'വികസന നേട്ടങ്ങളില്‍ കേരളം മാതൃക': നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ - KERALA ASSEMBLY MEETING

15TH KERALA ASSEMBLY  NEW GOVERNOR KERALA  നിയമസഭാ സമ്മേളനം  KERALA BUDGET 2024 25
Assembly (file), Governor Rajendra Arlekar (ETV Bharat)

By ETV Bharat Kerala Team

Published : Jan 17, 2025, 7:46 AM IST

Updated : Jan 17, 2025, 9:59 AM IST

15-ാം നിയമസഭയുടെ 13-ാമത് സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആദ്യമായി ഇന്ന് സഭയില്‍ നയപ്രഖ്യാപനം നടത്തും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ഉരുൾ പൊട്ടൽ ഉണ്ടായ വയനാടിന്‍റെ പുനർനിർമാണത്തിന് പ്രസംഗത്തിൽ മുൻഗണന ഉണ്ടാകുമെന്ന് സൂചന. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ കേന്ദ്രത്തിനെതിരെ പ്രസംഗത്തിൽ വിമർശനത്തിന് സാധ്യതയുണ്ടെന്നും വിലിരുത്തല്‍. വിസി നിയമനത്തിൽ മാറ്റം നിർദേശിക്കുന്ന യുജിസിയുടെ കരട് ഭേദഗതിയേയും വിമർശിക്കാനിടയുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്‌ത് പാസാക്കുകയും ചെയ്യും. ഇന്നു തുടങ്ങി മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ 27 ദിവസമാണ് സഭ ചേരുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഫെബ്രുവരി 7നാണ് ബജറ്റ് അവതരണം.

LIVE FEED

9:56 AM, 17 Jan 2025 (IST)

'വികസന നേട്ടങ്ങളില്‍ കേരളം മാതൃക': ഗവര്‍ണര്‍

വികസന നേട്ടങ്ങളില്‍ കേരളം മാതൃകയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിയമസഭയില്‍ നടത്തിയ ആദ്യ നയപ്രഖ്യാപനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ വന്‍ പുരോഗതി എന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

സമീപകാലത്ത് സംസ്ഥാനം നേരിട്ടത് നിരവധി ദുരന്തങ്ങള്‍. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗണ്‍ഷിപ്പ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണര്‍.

അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പ്രത്യേക പ്രാധാന്യം. അതിദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചു. 64006 അതിദരിദ്രരെ കണ്ടെത്തി. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നകപടികള്‍ ആരംഭിച്ചു എന്നും ഗവര്‍ണര്‍.

സഹകരണ മേഖലയില്‍ കഴിഞ്ഞ വര്‍ഷം വലിയ നേട്ടം കൈവരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്തുപറയേണ്ടത് എന്നും ഗവര്‍ണര്‍. കരിക്കുലം നവീകരണം മികച്ച നേട്ടമെന്നും അദ്ദേഹം. കാലാവസ്ഥ വ്യതിയാനത്തിന് കേന്ദ്ര സഹകരണത്തോടെ പദ്ധതി ഉണ്ടാകുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു. ജിഎസ്‌ടി നഷ്‌ടപരിഹാര ഇല്ലാത്തത് പ്രധാന വെല്ലുവിളിയെന്ന് ഗവര്‍ണര്‍. ഗ്രാന്‍ഡുകള്‍ കുറഞ്ഞതും പ്രതിസന്ധിയ്‌ക്ക് കാരണമായെന്നും അദ്ദേഹം.

9:05 AM, 17 Jan 2025 (IST)

  • ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുന്നു

'അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന. നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.' -നിയമസഭയില്‍ നയപ്രഖ്യാപനം ആരംഭിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.

8:59 AM, 17 Jan 2025 (IST)

  • നിയമസഭ സമ്മേളനം ആരംഭിച്ചു

നിയമസഭ സമ്മേളനം തുടങ്ങി. നയപ്രഖ്യാപനം നടത്താന്‍ ഗവര്‍ണര്‍. രാജേന്ദ്ര അര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനം.

8:53 AM, 17 Jan 2025 (IST)

  • വലതുകാല്‍ വച്ച് നിയമസഭയിലേക്ക്

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിയമസഭയിലേക്ക്. നയപ്രഖ്യാപനം ഉടന്‍.

Last Updated : Jan 17, 2025, 9:59 AM IST

ABOUT THE AUTHOR

...view details