കേരളം

kerala

ETV Bharat / state

ആകാശം മറച്ച് മണ്ണിന് കുടപ്പിടിച്ച് മുളങ്കാടുകള്‍; വേനലിലും കുളിര് കോരുന്ന കായപൊയില്‍ കാഴ്‌ചകള്‍ - BAMBOO VILLAGE KAYAPOYIL - BAMBOO VILLAGE KAYAPOYIL

മുളങ്കാടുകളാല്‍ സമ്പന്നമാണ് കണ്ണൂരിലെ കായപൊയില്‍. ഗ്രാമ ഭംഗിയെന്നാല്‍ ഇതാണ്. കായപൊയിലെ കാഴ്‌ചകള്‍ ഇതാ...

KAYAPOYIL Bamboo Groves  BAMBOO VILLAGE IN KANNUR  കായപൊയില്‍ മുളങ്കാടുകള്‍  കായപൊയിൽ കണ്ണൂര്‍
Kayapoyil Village Story (ETV Bharat)

By ETV Bharat Kerala Team

Published : Oct 5, 2024, 4:42 PM IST

കണ്ണൂർ: മുളങ്കാടുകളാൽ അറിയപ്പെട്ടൊരു ഗ്രാമം. പ്രകൃതി വശ്യത പതഞ്ഞൊഴുകുന്ന കായപൊയിൽ. വളരെ ശാന്തമായ ഗ്രാമഭംഗി. മൂന്നോ നാലോ കടകൾ, അധികം വളർച്ചയെത്താത്ത കൊച്ചു പട്ടണം. കണ്ണൂരിൽ നിന്ന് 45 കിലോമീറ്ററുകളോളം അപ്പുറമാണ് കായപൊയിൽ ദേശം.

ഭൂവിസ്‌തീർണവും വീടുകളും അധികം ഇല്ല. പക്ഷെ ഏറെ ആകർഷിക്കപ്പെടുന്നത് അവിടവിടെയായി വളർന്നു കയറിയ മുളം ചെടികളാണ്. ചിലത് വീണ്ടും വളർന്നു കയറുന്നു. അതിനിടയിൽ കലപില കൂട്ടുന്ന പക്ഷികൾ.

വേനലിലും വറ്റാത്ത ഗോപികുണ്ട് എന്ന നീർച്ചാൽ ഈ നാടിന്‍റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.. പൊട്ടൻ തെയ്യം ഉറഞ്ഞാടുന്ന കാവും കായ ഭഗവതിയെന്ന ഉഗ്രമൂർത്തിയും എല്ലാം ഇവിടുത്തുകാരുടെ സ്വന്തമാണ്. നാടിന്‍റെ സംസ്‌കൃതിക്കടയാളമായി തോർത്ത്‌ പുതച്ച് കുണ്ടത്തിൽ കേളേൻ കാവിൽ ചിട്ട തെറ്റാതെ ദിനചര്യകൾ കൊണ്ടു നടക്കുന്നുണ്ട്.

കായപൊയില്‍ കാഴ്‌ചകള്‍ (ETV Bharat)

കേളേട്ടന് നാടിനെ കുറിച്ച് പറയാൻ ഏറെയാണുള്ളത്. പ്രായത്തിന്‍റെ അവശതയിലും ചിലതൊക്കെ അദ്ദേഹം പറഞ്ഞു തീർത്തു.

കേളേട്ടന്‍റെ വാക്കുകൾ ഇങ്ങനെ :അത്രയേറെ മുളകളാൽ സമ്പന്നമായിരുന്നു കായപൊയിലിലെ പൊയിൽ എന്നാൽ ഉദ്യാനം. കായ എന്നാൽ മുളങ്കാടുകൾ. മുളകളുടെ ഉദ്യാനം ആയത് കൊണ്ടാവാം കായപൊയിൽ എന്ന പേര് വന്നതെന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. ആയുസിൽ മുള പൂവിട്ടു കഴിഞ്ഞാൽ അതിന്‍റെ വംശം അറ്റ് പോവുമത്രെ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പടർന്നു കയറിയ മുളകൾ പൂക്കുന്നതോടെ അതിന്‍റെ സൗന്ദര്യത്മാകതയും കൊഴിഞ്ഞു വീഴുന്നു. പലയിടത്തും അതിന്‍റെ ശേഷിപ്പുകൾ കാണാം. വർഷങ്ങൾ കൃത്യമായൊന്നും കേളേട്ടന് ഓർമയില്ല, എങ്കിലും കേളേട്ടൻ തുടർന്നു. കായപൊയിൽ പ്രദേശത്ത് റഷി മുനിമാർ തപസിരുന്ന നിരവധി ഗുഹകളും പലയിടങ്ങളിലായുണ്ട്.

ക്ഷേത്രാചാരങ്ങൾക്കും തെയ്യക്കാവുകൾക്കുമപ്പുറം ഇതുപോലെ നാടിന്‍റെ ചരിത്രത്തിന്‍റെ ഓർമ്മകൾ പോലും മറഞ്ഞുപോയ എത്രയെത്ര ഇടങ്ങളാണ്. വെറുതെ ഒന്ന് സഞ്ചരിച്ചു പോകാം. എവിടെ നിന്നോ നീര് വറ്റാത്ത ഉറവയായി ചരിത്ര ശേഷിപ്പുകൾ കായപൊയിലിൽ എവിടെയൊക്കെയോ അവശേഷിക്കുന്നുണ്ട്.

Also Read : പാല്‍ക്കാരന്‍ പയ്യന്‍റെ തട്ടിക്കൂട്ട് കട; ഇവിടെ രുചി വേറെ ലെവല്‍

ABOUT THE AUTHOR

...view details