കാസർകോട്:യുവതിയോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ കാസർകോട് കേന്ദ്ര കേരള സർവകലാശാല അധ്യാപകന് സസ്പെൻഷൻ. പഴയങ്ങാടി എരിപുരത്തെ ഇഫ്‌തിഖർ അഹമ്മദിനെയാണ് സസ്പെൻഡ് ചെയ്‌തത്. വാട്ടർ തീം പാർക്കിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതിനാണ് ഇഫ്‌തിഖർ അഹമ്മദിനെ അറസ്‌റ്റ് ചെയ്‌തത്.
തിങ്കളാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വാട്ടർ തീം പാർക്കിലെ കൃത്രിമ തിരമാലയിൽ കളിക്കുന്നതിനിടെ യുവതിയെ കയറിപ്പിടിച്ചതായാണ് പരാതി. യുവതി ബഹളം വെച്ചതോടെ പാർക്ക് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.