വയനാട്:മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടർന്നു. ഇന്നലെ (ഫെബ്രുവരി 17) തീ പടർന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടർന്നുകൊണ്ടിരിക്കുന്നത്. ഫയർഫോഴ്‌സ് സംഘവും വനപാലകരും സ്ഥലത്ത് തീയണക്കാൻ ശ്രമിക്കുകയാണ്.
കമ്പമലയിൽ വീണ്ടും തീപിടിത്തം; വനത്തിൽ തീയിട്ടതാകാമെന്ന് മാനന്തവാടി ഡിഎഫ്ഒ - KAMBAMALA FOREST FIRE MANANTHAVADY
കമ്പമലയിൽ വീണ്ടും തീപടർന്നതില്‍ ദുരൂഹതയെന്ന് മാനന്തവാടി ഡിഎഫ്ഒ.

Kambamala Forest Fire Mananthavady (ETV Bharat)
Published : Feb 18, 2025, 4:53 PM IST
അതിനിടെ കമ്പമലയിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും സ്വാഭാവിക തീയല്ല പടരുന്നതെന്നും മാനന്തവാടി ഡിഎഫ്ഒ മാർട്ടിൻ ലോവൽ പ്രതികരിച്ചു. ആരോ കത്തിച്ചെങ്കിൽ മാത്രമേ തീ ഇത്തരത്തിൽ പടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉൾവനത്തിലെ 10 ഹെക്‌ടറോളം പുൽമേട് തീപിടിത്തത്തിൽ കത്തി നശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായത്.
Also Read:ഓയിൽപാം എസ്റ്റേറ്റിൽ തീപിടിത്തം; 10 ഹെക്‌ടറോളം കത്തിനശിച്ചു, കാട്ടിലേക്ക് തീ പടരുന്നു