എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട് കേസെടുത്ത സംഘാടകരുടെ മുൻകൂർ ജാമ്യ ഹർജികളിൽ സർക്കാരിൻ്റെ വിശദീകരണം തേടി ഹൈക്കോടതി. ഹർജികൾ ബുധനാഴ്ച്ചത്തേക്ക് (ജനുവരി 1) മാറ്റി. ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി ഉടമ, മൃദംഗ വിഷൻ ചുമതലക്കാരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഒരുമിച്ചാണ് പരിഗണിക്കുക.
നിലവിൽ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് സർക്കാർ വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകർക്കും സ്റ്റേജ് ക്രമീകരിച്ച ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിക്കുമെതിരെയാണ് പാലാരിവട്ടം പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്‌തത്.