തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. പിടിയിലായത് തിരുവനന്തപുരം നേമം സ്വദേശി എന്നാണ് അറിയുന്നത്. ഇയാൾ മറ്റൊരു കൊലക്കേസിലെയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കളിയിക്കവിള കൊലക്കേസ്; പ്രതി പിടിയില്‍ - murder Accused in custody - MURDER ACCUSED IN CUSTODY
ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി കസ്റ്റഡിയില്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ അറസ്റ്റ്.
![കളിയിക്കവിള കൊലക്കേസ്; പ്രതി പിടിയില്‍ - murder Accused in custody Kaliyikkavila murde ക്വാറി ഉടമയുടെ കൊലപാതകം quarry owner murder നേമം സ്വദേശി](https://etvbharatimages.akamaized.net/etvbharat/prod-images/26-06-2024/1200-675-21799021-thumbnail-16x9-murder.jpg)
കൊല്ലപ്പെട്ട ദീപുവിന്‍റെ ഭാര്യയും കുടുംബാംഗങ്ങളും (ETV Bharat)
Published : Jun 26, 2024, 12:55 PM IST
കളിയിക്കവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ പ്രതി പിടിയിലെന്ന് സൂചന (ETV)
കേരള തമിഴ്‌നാട് പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്‌തു വരികയാണ്. കളിയിക്കവിള പൊലീസിന്‍റെ കസ്‌റ്റഡിയിലുള്ള ഇയാളുടെ അറസ്‌റ്റ് ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.