കേരളം

kerala

ETV Bharat / state

രാഹുൽ ഗാന്ധിയുടെ വരവ് വിസിറ്റിങ് വിസയില്‍, വയനാട്ടില്‍ പോരാട്ടം ശക്തമാക്കും; കെ സുരേന്ദ്രൻ - K Surendran On LS Polls 2024 - K SURENDRAN ON LS POLLS 2024

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരായ തന്‍റെ പോരാട്ടം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു. വയനാടിന് വേണ്ടി രാഹുൽ ഗാന്ധി ഒന്നും തന്നെ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RAHUL GANDHI MP  LOK SABHA ELECTION 2024  K SURENDRAN  WAYANAD
രാഹുൽ ഗാന്ധിക്കെതിരെവയനാട്ടിൽ പോരാട്ടം ശക്തമാക്കുമെന്ന് കെ സുരേന്ദ്രൻ

By ETV Bharat Kerala Team

Published : Mar 25, 2024, 7:52 AM IST

രാഹുൽ ഗാന്ധിക്കെതിരെവയനാട്ടിൽ പോരാട്ടം ശക്തമാക്കുമെന്ന് കെ സുരേന്ദ്രൻ

കോട്ടയം:വയനാട്ടിൽ പോരാട്ടം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). വയനാട്ടിലെ സ്ഥാനാർഥിത്വം പാർട്ടി നൽകിയത് വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കേണ്ട എന്ന നിലപാടിലായിരുന്നു ഇതുവരെയും എന്നും, എന്നാൽ പാർട്ടി ഏൽപ്പിച്ച ദൗത്യം അച്ചടക്കമുള്ള പ്രവർത്തകൻ എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിസിറ്റിങ് വിസയിൽ വന്നയാളാണ് രാഹുൽ ഗാന്ധി. എന്നാൽ, താൻ അത്തരക്കാരനല്ല എന്നും വയനാടുമായി നല്ല ബന്ധങ്ങളുണ്ടെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു. വയനാടിന് വേണ്ടി ഒരു ചെറുവിരൽ പോലും രാഹുൽ ഗാന്ധി അനക്കിയിട്ടില്ലയെന്നും സുരേന്ദ്രൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് വയനാട്ടില്‍ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ ബിജെപി വ്യക്തമാക്കിയത്. 111 പേരുടെ പട്ടികയായിരുന്നു ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എറണാകുളം, കൊല്ലം, ആലത്തൂര്‍ എന്നിവിടങ്ങളിലെയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More : ALSO READ : കെ സുരേന്ദ്രന്‍ വയനാട്ടില്‍; കങ്കണ റണാവതിനും ടിക്കറ്റ്; ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

തമിഴ്‌നാട്ടിലെ 9 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത് :2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 9 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്ത്. ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടികയിലാണ് തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കോയമ്പത്തൂരിലാണ് മത്സരിക്കുന്നത്. തെലങ്കാന മുന്‍ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദക്ഷിണ ചെന്നൈയിലും മത്സരിക്കും. കേന്ദ്ര സഹമന്ത്രി എൽ മുരുകൻ നീലഗിരി മണ്ഡലത്തിൽ മത്സരിക്കും.

തമിഴ്‌നാട് നിയമസഭയിലെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ തിരുനെൽവേലി മണ്ഡലത്തിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണൻ കന്യാകുമാരിയിലാണ് മത്സരിക്കുന്നത്. വെല്ലൂർ പാർലമെന്‍റ് മണ്ഡലത്തിൽ എ സി ഷൺമുഖം, സെൻട്രൽ ചെന്നൈ മണ്ഡലത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം, കൃഷ്‌ണഗിരിയിൽ നരസിംഹൻ, പെരമ്പലൂർ മണ്ഡലത്തിൽ പരിവേന്ദർ എന്നിവരും മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു.

തമിഴ്‌നാട്ടില്‍ ആകെയുള്ള 24 മണ്ഡലങ്ങളിൽ 20 മണ്ഡലങ്ങളിലും ബിജെപിയും നാല് മണ്ഡലങ്ങളില്‍ സഖ്യകക്ഷികളും മത്സരിക്കുമെന്ന് മാർച്ച് 21 ന് രാവിലെ മാധ്യമങ്ങളെ കണ്ട അണ്ണാമലൈ പറഞ്ഞിരുന്നു. പിഎംകെക്ക് 10 സീറ്റും ജി കെ വാസന്‍റെ തമിഴ് മാനില കോൺഗ്രസിന് മൂന്ന് സീറ്റും നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കെ മുൻ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്‍റെ നേതൃത്വത്തിലുള്ള ടീമിന് സീറ്റ് നൽകുമോ എന്നത് സംശയമാണ്.

ABOUT THE AUTHOR

...view details