കാസർകോട്:സിപിഐഎമ്മുകാർക്കെതിരെ തെറിവിളിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
രണ്ട് കുടുംബത്തെ അനാഥരാക്കിയ ചെറ്റകളും തെണ്ടികളുമായ പെരിയയിലെ സിപിഎമ്മുമാർക്ക് എന്ത് കിട്ടിയെന്ന് പറയണമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സിപിഎമ്മുകാരെ കോൺഗ്രസുകാരും ആശുപത്രിയിൽ കിടത്തിയിട്ടുണ്ടെന്നോർക്കണമെന്നും സുധാകരൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെരിയ കേസിൽ പരോളിന് അപേക്ഷിച്ചവർ ജയിലിൽ നിന്നിറങ്ങിയാൽ പുറത്തിറങ്ങി നടക്കാമെന്ന് കരുതേണ്ടെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി. ശരത് ലാൽ, കൃപേഷ് എന്നിവരുടെ അനുസ്‌മരണത്തിലായിരുന്നു നേതാക്കളുടെ തെറിവിളിയും ഭീഷണിയും.
അതേസമയം, കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും സ്‌മാരകം തീർക്കാൻ 25 ലക്ഷം രൂപ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അനുവദിച്ചു. പ്രാദേശിക കമ്മറ്റിയുടെ ആവശ്യപ്രകാരം പാർട്ടി ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്.
Also Read:ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ആറാണ്ട്; ശിക്ഷ വിധിച്ച് ഒന്നരമാസം തികയും മുന്നേ പരോൾ അപേക്ഷ നൽകി പ്രതികൾ