ETV Bharat Kerala

കേരളം

kerala

ETV Bharat / state

'മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സിയുടേതല്ല, മുഖ്യമന്ത്രിയുടെ വിശദീകരണം ശുദ്ധ അസംബന്ധം': കെ സുധാകരന്‍ - K SUDHAKARAN AGAINST CM - K SUDHAKARAN AGAINST CM

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സുധാകരന്‍ എംപി. പിആര്‍ ഏജന്‍സി ഇത്തരമൊരു സംഭവം സ്വന്തമായി എഴുതില്ലെന്ന് സുധാകരന്‍. പിണറായി വിജയന് ബിജെപിയുടെ പിന്തുണയെന്നും കുറ്റപ്പെടുത്തല്‍.

CM Controversial INTERVIEW  THE HINDU INTERVIEW CONTROVERSY  മുഖ്യമന്ത്രി ദി ഹിന്ദു അഭിമുഖം  മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍
K Sudhakaran (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 2, 2024, 7:30 PM IST

വയനാട്:മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം മുഖ്യമന്ത്രി എഴുതിക്കൊടുത്തത് തന്നെയെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ശുദ്ധ അസംബന്ധമാണ്. മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങാതെ പിആര്‍ ഏജന്‍സി ഇത്തരം ഒരു പരാമര്‍ശം ദി ഹിന്ദു പത്രത്തിന് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരന്‍.

1970 മുതല്‍ പിണറായിക്ക് ബിജെപി ബന്ധമുണ്ട്. അവരുടെ വോട്ട് വാങ്ങി ആദ്യമായി എംഎല്‍എ ആയ വ്യക്തിയാണ് പിണറായി വിജയന്‍. അതിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപി സഹായവും പിന്തുണയും പിണറായി വിജയന്‍ തേടിയിട്ടുണ്ട്.

ബിജെപിയുമായി വര്‍ഷങ്ങളായി നല്ലബന്ധമുള്ള വ്യക്തിയാണ് അദ്ദേഹം. ആ ബന്ധത്തിൻ്റെ പേരില്‍ അദ്ദേഹത്തിന് വ്യക്തിപരമായും സാമ്പത്തികമായും പല നേട്ടങ്ങളും ഉണ്ടായിട്ടെന്നും അതൊന്നും ചെറുതല്ലെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ എംപി മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിരവധി തവണ ജയിലില്‍ പോകേണ്ട കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായിയെ പരിരക്ഷിക്കുകയാണ്. മോദിയുടെ ഏജൻ്റാണ് പിണറായി വിജയന്‍. ബിജെപിയുടെ നയവും കാഴ്‌ചപ്പാടുമാണ് മുഖ്യമന്ത്രി ഏറ്റെടുത്ത് പറയുന്നത്. നേരത്തെ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ട പി.ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയത് ബുദ്ധിസ്ഥിരതയില്ലാത്ത നടപടിയാണ്.

പിവി അന്‍വറിൻ്റെ പരാതിയിലും പി ശശിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ ധാര്‍മികതയില്ല. ഏത് വിധേനയും സമ്പത്തുണ്ടാക്കുക എന്നത് മാത്രമാണ് ലക്ഷ്യം. നാടിനേക്കാളും ജനങ്ങളെക്കാളും മുഖ്യമന്ത്രിക്ക് പ്രധാന്യം സ്വന്തം കുടുംബത്തിൻ്റെ സുരക്ഷിതത്വം മാത്രമാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളത്തിന് ആവശ്യമില്ലെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:'മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നത് പൊളിറ്റിക്കൽ അജണ്ട, പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി': പിഎ മുഹമ്മദ് റിയാസ്

ABOUT THE AUTHOR

...view details