കോട്ടയം :കൈലിയുടുത്ത് തലയിൽ കെട്ടുമായി പക്കാ റബര്‍ കര്‍ഷകന്‍റെ രൂപത്തിലെത്തിയ രാജ്യസഭ എംപിയെ കണ്ട് പ്രവര്‍ത്തകരും ചുറ്റും കൂടിയവരും ആദ്യം തെല്ലൊന്ന് അത്‌ഭുതപ്പെട്ടു. എന്നാല്‍ എംപിയ്‌ക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കയ്യില്‍ ഉണ്ടായിരുന്ന റബര്‍തൈ ഉയര്‍ത്തിപ്പിടിച്ച് എംപി കര്‍ഷക സമരത്തിന് മുന്നിലേക്കെത്തിയതോടെ അണികളില്‍ ആവേശം കൊടുമുടി കയറുകയായിരുന്നു.
കോട്ടയത്ത് കേരള കോൺഗ്രസ് (എം) നടത്തിയ റബർ ബോർഡ് മാർച്ചിലാണ് കർഷകൻ്റെ വേഷത്തിലെത്തി ജോസ് കെ മാണി എംപി, പ്രവര്‍ത്തകരെ ആവേശത്തിലാഴ്‌ത്തിയത്. റബര്‍ കര്‍ഷകരുടെ സമരത്തിന് നേതൃത്വം നല്‍കാനാണ് എംപി എത്തിയത്. റബറിൻ്റെ ഇറക്കുമതി ചുങ്കം ഡിബിടി വഴി കർഷകർക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്യവേ ജോസ് കെ മാണി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.