കേരളം

kerala

ETV Bharat / state

സ്വർണ ഖനിയിൽ ജോലി വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ - job scam in Kottayam - JOB SCAM IN KOTTAYAM

ആഫ്രിക്കയിലെ സ്വർണ ഖനിയില്‍ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തട്ടിയത്‌ 4 ലക്ഷത്തോളം രൂപ.

OFFERING JOB IN GOLD MINE  PROMISING JOB IN AFRICA  JOB OFFER SCAM  ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌
JOB SCAM IN KOTTAYAM (Source: Etv Bharat Reporter)

By ETV Bharat Kerala Team

Published : May 8, 2024, 7:38 PM IST

കോട്ടയം: ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്വർണ ഖനികളുടെ ഓഫിസിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കോട്ടയം പാക്കിൽ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം പാവുമ്പ, കുറ്റിയിൽ വീട്ടിൽ അനസ് ഹബീബ് (29) എന്നയാളെയാണ് കോട്ടയം ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇയാൾ 2023-ലാണ് തട്ടിപ്പ് നടത്തിയത്. നാലു ലക്ഷത്തി നാല്‌പത്തിരണ്ടായിരം (4,42000) രൂപയാണ് ജോലി വാഗ്‌ദാനം ചെയ്‌ത്‌ വാങ്ങിയത്. ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടി കൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്ഐ സജീർ, സിപിഒമാരായ പ്രിൻസ്, അനുരൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

ALSO READ:തൊഴിലാളികള്‍ക്ക് താടിയും മീശയും പാടില്ലത്രേ; 80 പേരെ പിരിച്ചുവിട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനി

ABOUT THE AUTHOR

...view details