തിരുവനന്തപുരം : വന്ധ്യത ചികിത്സ രംഗത്ത് പ്രതീക്ഷയാവുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആയുഷ് ഹോമിയോപ്പതി വകുപ്പിന്‍റെ ജനനി. 2012 ല്‍ സീതാലയം പദ്ധതിയുടെ ഭാഗമായി ആഴ്‌ചയില്‍ ഒരു ദിവസം ഒ പിയായി കണ്ണൂരില്‍ ആരംഭിച്ച ഈ പദ്ധതിയുടെ ജനസമ്മതിയും വന്‍ വിജയവും കാരണം 2017 ല്‍ പദ്ധതിയുടെ പേര് ജനനി എന്ന് ആക്കുകയും പൂര്‍വാധികം സന്നാഹങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. 2019 ല്‍ ജനനി എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചു (Ayush Homeopathy department).
സ്വകാര്യ ആശുപത്രികള്‍ വന്ധ്യത നിവാരണ ചികിത്സകളുടെ (Infertility treatment) പേരില്‍ വന്‍തുക ഈടാക്കുമ്പോള്‍ ജനനി തികച്ചും സൗജന്യമായാണ് സേവനം നല്‍കുന്നത്. സ്‌കാനിങ്ങിന് മാത്രമാണ് ഇവിടെ ചെലവ് വരുന്നത്. അതും വളരെ തുച്ഛമായ തുകയാണ് ഈടാക്കുന്നത്.
ദീര്‍ഘകാലമായി കുട്ടികള്‍ ഇല്ലാതെ വിവിധ ചികിത്സകള്‍ തേടി പരാജയപ്പെട്ട് അവസാന ആശ്രയം എന്ന നിലയില്‍ ജനനിയുടെ സേവനം തേടി എത്തിച്ചേര്‍ന്ന ദമ്പതികളില്‍ വളരെയേറെ പേര്‍ക്ക് ചുരുങ്ങിയ കാലയളവിലെ ചികിത്സകൊണ്ട് തന്നെ പോസിറ്റീവ് ഫലം നല്‍കാന്‍ ഈ വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു (Janani gives a new life to many childless couples). അഞ്ഞൂറിലധികം സ്ത്രീകള്‍ തിരുവനന്തപുരം കിഴക്കേക്കോട്ട പട്ടം താണുപിളള ജില്ല ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജനനിയിലെ ചികിത്സയിലൂടെ ഗര്‍ഭം ധരിക്കുകയും നാനൂറോളം കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്‌തു.
പൂര്‍ണമായും ശാസ്ത്രീയവും പാര്‍ശ്വഫലരഹിതവും ചെലവുകുറഞ്ഞതും വ്യക്തിപ്രാധാന്യവുമുളള ചികിത്സയാണ്. ദിനവും ഒട്ടേറെ ദമ്പതിമാരാണ് ജില്ല ഹോമിയോ ആശുപത്രിയില്‍ ചികിത്സ തേടി എത്തിച്ചേരുന്നത്. ഗര്‍ഭാവസ്ഥയിലെ വിവിധ ഘട്ടങ്ങളിലായി ഏകദേശം 23 പേര്‍ നിലവില്‍ തിരുവനന്തപുരം ജനനിയിലുണ്ട്.
മറ്റു സൗകര്യങ്ങള്‍