കേരളം

kerala

ETV Bharat / state

ഇനി കുറഞ്ഞ ചെലവിൽ രാജകീയ ലോഞ്ച്: സിയാലിൻ്റെ എയ്റോ ലോഞ്ച് 0484 ഉദ്ഘാടനം ഇന്ന് - SIAL AREO LOUNGE 0484 INAUGURATION - SIAL AREO LOUNGE 0484 INAUGURATION

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയ്റോ ലോഞ്ച് 0484 ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി രാജീവ് അധ്യക്ഷനാകും. മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ വിശിഷ്‌ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും

KOCHI INTERNATIONAL AIRPORT  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം  സിയാൽ എയ്റോ ലോഞ്ച് 0484  NEDUMBASSERY AIRPORT
New Aero Lounge 0484 (ETV Bharat)

By ETV Bharat Kerala Team

Published : Sep 1, 2024, 12:55 PM IST

എറണാകുളം :സിയാലിൻ്റെ എയ്റോ ലോഞ്ച് 0484 ഉദ്ഘാടനം ഇന്ന്. ഉദ്‌ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്‍റെ ഭാഗമായി നടപ്പിലാക്കി വരുന്ന മെഗാ പദ്ധതികളിൽ നാലാമത്തെ പദ്ധതിയാണ് 0484 എയ്റോ ലോഞ്ച്.

യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ നിരവധി പദ്ധതികളാണ് സിയാലിൽ നടപ്പിലാക്കി വരുന്നത്. മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് 0484 എയ്റോ ലോഞ്ചിലൂടെ യാത്രക്കാർക്ക് ലഭിക്കുക. സെക്യൂരിറ്റി ഹോൾഡ് മേഖലയ്ക്ക് പുറത്തായതിനാൽ സന്ദർശകർക്കും ലോഞ്ച് സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയും ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.

എയ്റോ ലോഞ്ച് 0484 (ETV Bharat)

അരലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണത്തിൽ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്റോറന്‍റ്, സ്‌പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ഈ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്. സിയാൽ ടെർമിനൽ 2 വേദിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് അധ്യക്ഷനാകും. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ എന്നിവർ വിശിഷ്‌ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും

Also Read : ദുബായിൽ നിന്ന് മടങ്ങിയത് 'ആളില്ലാ' വിമാനങ്ങൾ; സ്‌പൈസ്‌ജെറ്റിനെ കൂടുതല്‍ നിരീക്ഷിക്കാന്‍ ഡിജിസിഎ - DGCA action over Spicejet

ABOUT THE AUTHOR

...view details