തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വില്‍പ്പന നികുതി മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്കെതിരെ സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എംവി രാജകുമാരയാണ് പ്രത്യേക വിജിലന്‍സ് സെല്‍ എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയത്.
വില്‍പ്പന നികുതി മുന്‍ ഡെപ്യൂട്ടി കമ്മിഷണറും നാലാഞ്ചിറ എംഎം ലെയിന്‍ അശ്വതിയില്‍ എസ്‌വി സേസിറിനെതിരെയാണ് അന്വേഷണം നടത്തേണ്ടത്. ഇതുവരെ നികുതി അടയ്ക്കുകയോ റിട്ടേണ്‍സ് ഫയല്‍ ചെയ്യുകയോ ചെയ്യാതിരുന്ന ബിഎസ് എന്‍റര്‍പ്രൈസസ് എന്ന ക്രഷര്‍ യൂണിറ്റില്‍ പരിശോധന നടത്തിയ ഇയാള്‍ ക്രഷര്‍ യൂണിറ്റിന് 31,71,860 രൂപ പിഴ ചുമത്തി.
ഇതിന് പിന്നാലെ ക്രഷര്‍ യൂണിറ്റുകാരില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങി. ശേഷം പിഴ 1,50,000 ആയി ഇളവ് ചെയ്‌ത് കൊടുക്കുകയുമായിരുന്നു. ഇതടക്കമുളള തെളിവുകള്‍ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. വില്‍പ്പന നികുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനും എറണാകുളം തൃക്കാക്കര സ്വദേശിയുമായ ജോര്‍ജ് വര്‍ഗീസായിരുന്നു ഹര്‍ജിക്കാരന്‍.