കേരളം

kerala

ETV Bharat / state

പട്ടയം ഔദാര്യമല്ല അവകാശം; കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി പ്രക്ഷോഭത്തിലേക്ക്

പട്ടയമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ സാഹചര്യത്തിലാണ് പട്ടയ വിഷയത്തില്‍ കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി വീണ്ടും സമര രംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ചത്.

Patent Rights  strike  protest  Idukki kallarkutty
kallarkutty pattaya avakasa samrakshanavedi prepares for strike

By ETV Bharat Kerala Team

Published : Mar 14, 2024, 5:05 PM IST

കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി പ്രക്ഷോഭത്തിലേക്ക്

ഇടുക്കി: പട്ടയ വിഷയത്തില്‍ വീണ്ടും കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി സമര രംഗത്തേക്ക്. കല്ലാര്‍കുട്ടി മേഖലയിലെ കര്‍ഷകരോടുള്ള നീതി നിഷേധം ഇനിയും അംഗീകരിച്ച് നല്‍കാനാവില്ലെന്നാണ് സംരക്ഷണവേദിയുടെ നിലപാട്. വിവിധ അണക്കെട്ടുകളുടെ പത്ത് ചെയിന്‍ മേഖലയില്‍ താമസിക്കുന്ന പട്ടയം ലഭിക്കാത്ത കര്‍ഷകരേയും, സമരസമിതികളേയും ഒരുമിപ്പിച്ച് സമര രംഗത്തേക്കിറങ്ങാനാണ് കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദിയുടെ തീരുമാനം.

കല്ലാര്‍കുട്ടി ജലാശയത്തിന്‍റെ സമീപ മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും പട്ടയമെന്ന തങ്ങളുടെ ആവശ്യത്തോട് ബന്ധപ്പെട്ടവര്‍ മുഖം തിരിക്കുന്നു എന്നാണ് കല്ലാര്‍കുട്ടി നിവാസികളുടെ ആക്ഷേപം (kallarkutty pattaya avakasa samrakshanavedi prepares for strike).

പ്രദേശവാസികളുടെ പട്ടയമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവരുടെ ആവശ്യം ഫലപ്രാപ്‌തിയില്‍ എത്താത്തതില്‍ കുടുംബങ്ങള്‍ക്ക് വലിയ നിരാശയുണ്ട്. ഈ സാഹചര്യത്തിലാണ് പട്ടയ വിഷയത്തില്‍ കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി വീണ്ടും സമര രംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

കല്ലാര്‍കുട്ടിയില്‍ നടന്ന സംരക്ഷണവേദിയുടെ ജനറല്‍ ബോഡി മീറ്റിംഗിലാണ് തീരുമാനം കൈകൊണ്ടത്. കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഇരുകരകളിലുമായി വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളില്‍ അധിവസിക്കുന്ന 3500ല്‍ അധികം കുടുംബങ്ങളാണ് പട്ടയത്തിനായി കാത്തിരിക്കുന്നത്.

കല്ലാര്‍കുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയ വിതരണ നടപടികള്‍ക്ക് വേഗത കൈവരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു (Complaint Regarding Pattayam Survey at Kallarkutty).

മേഖലയില്‍ സര്‍വ്വേ നടപടികള്‍ നടക്കുന്നുണ്ടെങ്കിലും അത് മന്ദഗതിയിലാണെന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. കല്ലാര്‍കുട്ടിയടക്കമുള്ള പ്രദേശങ്ങളില്‍ പട്ടയ പ്രശ്‌നത്തിന് പരിഹാരം വേണമെന്ന ആവശ്യം കഴിഞ്ഞ കുറേക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്. സർവ്വേ എടുക്കാൻ വരുന്ന ഉദ്യോഗസ്ഥർ ചില ഏജന്‍റുമാരുടെ ആജ്ഞാനുവർത്തികളാണോ എന്ന സംശയവും നാട്ടുകാർ പ്രകടിപ്പിക്കുന്നു.

അണക്കെട്ടിന്‍റെ ഇരുകരകളിലുമായി വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളില്‍ അധിവസിക്കുന്ന 3500ല്‍ അധികം കുടുംബങ്ങള്‍ക്കാണ് ഇവിടെ പട്ടയം ലഭ്യമാക്കേണ്ടത്. സർവ്വേ നടപടികൾ വേഗത്തിലാക്കി എല്ലാ കർഷക കുടുംബങ്ങൾക്കും പട്ടയം നൽകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details