കേരളം

kerala

ETV Bharat / state

അധ്യാപകരുടെ ക്ലസ്‌റ്റർ പരിശീലനം: ജൂണ്‍ 29ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി - SCHOOL HOLIDAY ON 29TH JUNE

അധ്യാപകരുടെ ക്ലസ്‌റ്റർ പരിശീലനം നടക്കുന്നതിനാൽ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക്‌ അടുത്ത ശനിയാഴ്‌ച അവധി.

SCHOOL HOLIDAYS IN KERALA  TEACHERS CLUSTER MEETINGS  HOLIDAYS FOR SCHOOLS  സ്‌കൂളുകൾക്ക് അവധി ക്ലസ്‌റ്റർ യോഗം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 22, 2024, 9:16 PM IST

Updated : Jun 22, 2024, 9:44 PM IST

തിരുവനന്തപുരം: അക്കാദമിക് കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്‌ചയും (ജൂണ്‍ 29) പ്രവൃത്തിദിനമാണെങ്കിലും അധ്യാപകരുടെ ക്ലസ്‌റ്റർ പരിശീലനം നടക്കുന്നതിനാൽ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകൾക്കാണ് അവധി. അതേസമയം സംസ്ഥാനത്ത് 5 വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്‌ചകളിലെ അധിക പ്രവൃത്തി ദിനം അടുത്ത ആഴ്‌ച മുതൽ ഒഴിവാക്കും.

ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ സർക്കുലർ പുറത്തിറക്കുമെന്നാണ് സൂചന. 10-ാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്ക് ഇന്ന് (ജൂണ്‍ 22) പ്രവൃത്തിദിവസമാണ്. അധ്യയന ദിനങ്ങൾ 220 ദിവസമാക്കി ഉയർത്തിയതിന്‍റെ ഭാഗമായാണ് ഇന്ന് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്.

ഒന്ന് മുതൽ 5 വരെ ക്ലാസുകളിലെ പഠനം 200 ദിവസമാക്കി കുറയ്ക്കാൻ അധ്യപക സംഘടന യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇത് അനുസരിച്ചുള്ള സർക്കുലർ ഉടൻ പുറത്തിറങ്ങും. സർക്കുലർ ഇറങ്ങാത്തതിനാലാണ് 5 വരെയുള്ള ക്ലാസുകൾക്ക് ഇന്നും പ്രവൃത്തി ദിനമാക്കിയത്.

ALSO READ:നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍ കാണാമറയത്ത്, വലയിലായത് ഇടനിലക്കാരും വിദ്യാര്‍ത്ഥികളും

Last Updated : Jun 22, 2024, 9:44 PM IST

ABOUT THE AUTHOR

...view details