കേരളം

kerala

ETV Bharat / state

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; പ്രതി രാഹുലും ഭാര്യയും ഒത്തുതീർപ്പായി ; രാഹുലിന്‍റെ ഹാർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും - Pantheerankavu domestic violence - PANTHEERANKAVU DOMESTIC VIOLENCE

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തന്‍റെ ഭാര്യയുമായി ഒത്തുതീർപ്പായെന്ന കാര്യം രാഹുൽ കോടതിയെ അറിയിച്ചു. വീട്ടുകാരുടെ നിർബന്ധം മൂലമാണ് രാഹുലിനെതിരെ പരാതി നൽകിയതെന്ന സത്യവാങ്‌മൂലം രാഹുലിന്‍റെ ഭാര്യ കോടതിയിൽ നൽകിയിരുന്നു

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്  PANTHEERANKAVU RAHUL CASE  HC IN PANTHEERANKAVU CASE  പന്തീരാങ്കാവ് പ്രതി രാഹുൽ
HC on Pantheerankavu domestic violence Case (ETV Bharat)

By ETV Bharat Kerala Team

Published : Aug 6, 2024, 8:59 AM IST

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്‍റെ ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് രാഹുൽ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാഹുലിന്‍റെ ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു. ഭർത്താവ് രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്. ഭാര്യയുമായുളള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു.

പരാതിക്കാരിയായ യുവതി തന്നെ മൊഴി മാറ്റിയ സ്ഥിതിക്ക് കേസ് ഇനി മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിയമവിദഗ്‌ദരുടെ നിയമോപദേശം അനുസരിച്ചാകും പൊലീസ് നിലപാട്. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു.
അവിടെ നിന്നാണ് ഒത്തുതീർപ്പ് ശ്രമം നടത്തിയത്.

Also Read : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു - Pantheerankavu domestic violence

ABOUT THE AUTHOR

...view details