കേരളം

kerala

ETV Bharat / state

ശബരിമലയിൽ ഓർക്കിഡ് പുഷ്‌പാലങ്കാരം പാടില്ലെന്ന് ഹൈക്കോടതി

അപ്പം, അരവണ വിഷയത്തിൽ ഫുഡ് സേഫ്റ്റി അതോറിറ്റിയെ സ്വമേധയാ കക്ഷി ചേർത്ത ഹൈക്കോടതി വിഷയം ഡിസംബറിൽ വീണ്ടും പരിഗണിക്കാനായി മാറ്റി.

High court  ശബരിമല  ശബരിമല ട്രക്കിംഗ് പാത  പുഷ്പാലങ്കാരം
High Court (ETV Bharat)

By

Published : Nov 25, 2024, 6:03 PM IST

എറണാകുളം:ശബരിമലയിൽ ഓർക്കിഡ് പുഷ്‌പാലങ്കാരം പാടില്ലെന്ന് ഹൈക്കോടതി. ട്രക്കിംഗ് പാതയിൽ ഭക്തർക്ക് സുരക്ഷ ഉറപ്പാക്കാൻ ഡ്യൂട്ടി മജിസ്ട്രേറ്റ്, ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫിസർ എന്നിവർക്ക് ഹൈക്കോടതി നിർദേശം നൽകി. അപ്പം, അരവണ വിഷയത്തിൽ ഫുഡ് സേഫ്റ്റി അതോറിറ്റിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്‌തു.

ശബരിമല സന്നിധാനത്ത് ലിസ്റ്റിലുള്ള പുഷ്‌പങ്ങളല്ലാതെ, ഓർക്കിഡ് പുഷ്‌പാലങ്കാരം അനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഓരോ ദിവസവും പുഷ്‌പങ്ങൾ മാറ്റണം. ആചാരപരമായ കാര്യങ്ങൾ പരിപാലിക്കേണ്ടതുണ്ടെന്നും ഓർക്കിഡ് അലങ്കാരം പാടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അപ്പം, അരവണ വിഷയത്തിൽ ഫുഡ് സേഫ്റ്റി അതോറിറ്റിയെ സ്വമേധയാ കക്ഷി ചേർത്ത ഹൈക്കോടതി വിഷയം ഡിസംബറിൽ വീണ്ടും പരിഗണിക്കാനായി മാറ്റി. അപ്പം, അരവണ നിർമ്മാണത്തിൽ ഭക്ഷ്യ സുരക്ഷ മാനദണ്ഡം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതി ഡിസംബറിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്‌തുക്കൾ വിറ്റ കടകൾക്ക് പിഴ ചുമത്തിയതായി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ കോടതി ഡ്യൂട്ടി മജിസ്ട്രേറ്റിനും, ചീഫ് വിജിലൻസ് ഓഫിസർക്കും നിർദേശം നൽകി. പരമ്പരാഗത ട്രക്കിംഗ് പാതയിൽ ഭക്തർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കഴിഞ്ഞ ദിവസം 77026 പേർ ശബരിമലയിൽ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

അതേസമയം ശബരിമലയിൽ വൻ ഭക്‌തജനത്തിരക്കാണുള്ളത്. വെർച്വൽ ക്യൂവിലും സ്പോട്ട് ബുക്കിങ്ങിലും നിശ്ചയിച്ച പരിധിയും കടന്ന് തീർഥാടകരെത്തി. എന്നാല്‍ നീണ്ട ക്യൂവോ അനിയന്ത്രിതമായ തിരക്കോ ഇല്ലാതെ ദർശനം നടത്തിയാണ് ഭക്‌തർ മലയിറങ്ങിയത്. വെർച്വൽ ക്യൂവിലൂടെ 70,000 തീർഥാടകരെയും സ്പോട്ട് ബുക്കിങിലൂടെ 10,000 തീർഥാടകരെയും ദിവസവും കടത്തിവിടാനാണ് അധികൃതർ കണക്കാക്കിയതെങ്കിലും മിക്ക ദിവസങ്ങളിലും ഇതിലേറെ തീർഥാടകർ എത്തുന്നുണ്ട്.

Read More: ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക്; വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് പരിധിയും കടന്ന് ഭക്തരെത്തുന്നു

ABOUT THE AUTHOR

...view details