കേരളം

kerala

ETV Bharat / state

ആശുപത്രിയില്‍ ഹൃദ്രോഗി മരിച്ച സംഭവം; ചികിത്സ പിഴവെന്ന് ആരോപിച്ച് കുടുംബം - Heart Patient Died In Hospital

പത്തനംതിട്ടയില്‍ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. ചികിത്സ പിഴവാണ് മരണ കാരണമെന്ന് ആരോപണം. പന്തളം ചേരിക്കല്‍ സ്വദേശിനി ശ്യാമളയാണ് മരിച്ചത്.

Medical Error Complaint  Woman Death In Pathanamthitta  Pathanamthitta General Hospital  Heart Patient Death Kerala
Heart Patient Died In Hospital Family Alleges That Medical Error

By ETV Bharat Kerala Team

Published : Mar 14, 2024, 9:39 PM IST

പത്തനംതിട്ട:ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സ പിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കല്‍ സ്വദേശിനി ശ്യാമളയാണ് (54) മരിച്ചത്. സംഭവത്തിന് പിന്നാലെയാണ് ഭര്‍ത്താവ് സേതു കുമാറും മകള്‍ യാമിയും പരാതിയുമായി രംഗത്തെത്തിയത്. ആരോഗ്യ സ്ഥിതി മോശമായ ശ്യാമളയ്‌ക്ക് വേണ്ട രീതിയില്‍ ശുശ്രൂഷ നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു. ഇന്ന് (മാര്‍ച്ച് 14) പുലർച്ചയാണ് സംഭവം. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ഇരിക്കവേയാണ് ശ്യാമള മരിച്ചത്.

ആറ് ദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ശ്യാമളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം ചികിത്സയില്‍ തുടര്‍ന്ന ശ്യാമളയ്‌ക്ക് ഇന്നലെ (മാര്‍ച്ച് 13) രാത്രിയോടെ അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ആരോഗ്യ സ്ഥതി മോശമായതോടെ ശ്യാമളയ്‌ക്ക് മികച്ച ചികിത്സ ലഭ്യമാക്കിയില്ലെന്നും കുടുംബം പറയുന്നു.

ഇതിനിടെ സ്ഥലത്തെത്തിയ ആന്‍റോ ആന്‍റണിക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകര്‍ രംഗത്തെത്തി. ഇതിനിടെ പ്രവര്‍ത്തകരുമായി ശ്യാമളയുടെ ബന്ധുക്കളും വാക്കേറ്റമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ സ്ഥലത്തെത്തിയ പൊലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. ശ്യാമളയുടെ മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിന് അയച്ചു. എന്നാല്‍ ശ്യാമളയ്‌ക്ക് നല്‍കിയ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നും അവര്‍ക്ക് ഗുരുതര ഹൃദ്രോഗമായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ വിശദീകരണം.

ABOUT THE AUTHOR

...view details