കേരളം

kerala

ETV Bharat / state

വടകരയിലെ 'കാഫിര്‍' പ്രയോഗമുള്ള വാട്‌സ്‌ആപ്പ് പോസ്‌റ്റ്; പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ് - HC SEND NOTICE FOR POLICE - HC SEND NOTICE FOR POLICE

അന്വേഷണം ശരിയായ ദിശയിൽ അല്ല നടക്കുന്നതെന്ന് ചൂണ്ടികാട്ടിയുളള ഹർജി പരിഗണിച്ചാണ് പൊലീസിന് ഹൈക്കോടതി നോട്ടീസയച്ചത്. പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിര്‍ദ്ദേശം നല്‍കി.

വടകര വർഗീയ പ്രചരണം  ലോക്‌സഭ ഇലക്ഷൻ 2024  COURT NEWS  WHATSAPP POST AGAINST KK SHAILAJA
പ്രതീകാത്മക ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : May 31, 2024, 4:54 PM IST

എറണാകുളം:വടകരയിൽ കാഫിർ പ്രയോഗമുള്ള വാട്‌സ്‌ആപ്പ് സന്ദേശം പ്രചരിപ്പിച്ച വിവാദത്തിൽ പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. പൊലീസ് പ്രതിയാക്കിയ യൂത്ത് ലീഗ് പ്രവ‍ർത്തകൻ‌ പി കെ മുഹമ്മദ് കാസിം നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് പൊലീസിന് കോടതി നോട്ടീസ് അയച്ചത്. പൊലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോഴിക്കോട് റൂറൽ എസ്‌പിക്ക് നിർദ്ദേശം നൽകി.

പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാസിമിൻ്റെ ഹർജി. തൻ്റെ പേരിൽ വ്യാജ സന്ദേശമാണ് പ്രചരിച്ചതെന്നും, താനാണ് കേസിലെ ആദ്യ പരാതിക്കാരനെന്നും കാസിമിൻ്റെ ഹർജിയിൽ പറയുന്നുണ്ട്. വിവാദ വാട്ട്സാപ്പ് സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്തണമെന്നാണ് ആവശ്യം.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ കൊട്ടിക്കലാശ ദിവസമാണ് വിവാദ കാഫിർ പ്രയോഗമടങ്ങിയ വാട്ട്സാപ്പ് സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്‌ലിമായും ഇടതു സ്ഥാനാർഥി കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്‌ക്രീൻ ഷോട്ട് പ്രചരിച്ചത്. യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് കാസിമിൻ്റെ പേരിലായിരുന്നു സ്‌ക്രീൻ ഷോട്ട്. തുടർന്ന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Also Read:കെഎസ്ആർടിസി ഡ്രൈവർമാർ അമിത വേഗത്തിൽ ബസ് ഓടിക്കരുത്‌; ഫേസ്ബുക്ക് വീഡിയോയുമായി കെബി ഗണേഷ് കുമാർ

ABOUT THE AUTHOR

...view details