കേരളം

kerala

ETV Bharat / state

ഐആര്‍ബി ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവം; കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സൂചന - IRB OFFICER SHOT DEAD UPDATES

വിനീതിൻ്റെ മരണമൊഴിയായി കണക്കാക്കാവുന്ന വാട്‌സാപ്പ് സന്ദേശങ്ങളും റിഫ്രഷറർ കോഴ്‌സിന് വീണ്ടും പറഞ്ഞയക്കാനുള്ള ഉത്തരവിൻ്റെ പകർപ്പും കൈയിലുണ്ടെന്ന് ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു.

ഐആര്‍ബി ഉദ്യോഗസ്ഥന്‍ അരീക്കോട്  CAMP MALAPPURAM AREEKODE  IRB OFFICER SHOT DEAD IN MALAPPURAM  AREEKODE IRB OFFICER FOUND DEAD
Vineeth (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

മലപ്പുറം: ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയൻ പ്രത്യേക സ്‌ക്വാഡിലെ ഹവില്‍ദാര്‍ വിനീത് വെടിയേറ്റു മരിച്ചത് കടുത്ത മാനസിക സംഘർഷം മൂലമെന്ന് സൂചന. പൊലീസ് സേനക്കുള്ളിൽ വലിയ പീഡനവും അടിച്ചമർത്തലും അടിച്ചേല്‍പ്പിക്കലും നടക്കുന്നുവെന്ന് ബന്ധുവിനയച്ച അവസാന സന്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഗർഭിണിയായിരിക്കുന്ന ഭാര്യയെ പരിചരിക്കുന്നതിനായി മൂന്ന് തവണ അവധിക്ക് അപേക്ഷിച്ചെങ്കിലും മേലുദ്യോഗസ്ഥർ അനുവദിച്ചില്ല. ഇതും ആത്മഹത്യയിലേക്ക് നയിക്കുന്നതിന് കാരണമായെന്നാണ് വിവരം. ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടതിനാൽ വീണ്ടും റിഫ്രഷറർ കോഴ്‌സിന് പറഞ്ഞയക്കാനുള്ള ഉത്തരവിൻ്റെ പകർപ്പും വിനീത് ബന്ധുവിന് അയച്ച് കൊടുത്തിരുന്നതായാണ് പറയുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വിനീതിൻ്റെ മരണമൊഴിയായി കണക്കാക്കാവുന്ന വാട്‌സാപ്പ് സന്ദേശങ്ങളും റിഫ്രഷറർ കോഴ്‌സിന് വീണ്ടും പറഞ്ഞയക്കാനുള്ള ഉത്തരവിൻ്റെ പകർപ്പും കൈയിലുണ്ടെന്ന് ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായവരുടെ പേര് ഉള്‍പ്പെടെ സന്ദേശത്തിലുണ്ട്. തീർച്ചയായും ഇതൊരു കൊലപാതകമാണെന്ന് സിദ്ധിഖ് ആരോപിച്ചു.

ഞായറാഴ്‌ച (ഡിസംബർ 15) രാത്രി 8:30ന് ആണ് അരീക്കോട് ക്യാമ്പ് ഓഫിസിലെ കുളിമുറിയിൽ വെച്ച് വിനീത് സ്വയം നിറയൊഴിക്കുന്നത്. ശബ്‌ദം കേട്ടെത്തിയ സഹപ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read:കൊടും ക്രൂരത: ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

ABOUT THE AUTHOR

...view details