കണ്ണൂർ:പാതിവില തട്ടിപ്പിനിരയായവർ കണ്ണൂർ കമ്മീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. കണ്ണൂര്‍ ജില്ലയിൽ മാത്രം പാതിവില തട്ടിപ്പിൽ ഗുണഭോക്താക്കള്‍ക്ക് സീഡ് സൊസൈറ്റി നല്‍കേണ്ടത് 14.86 കോടി രൂപയാണ്. ഇതിൽ പ്രതിഷേധിച്ചാണ് തട്ടിപ്പിനിരയായവർ മാർച്ച് നടത്തിയത്.
ഇതില്‍ 12 കോടിയോളം രൂപ സ്‌കൂട്ടര്‍ ബുക്ക് ചെയ്‌തവരുടേതാണ്. 2026 പേരാണ് സ്‌കൂട്ടറിന് വേണ്ടി പണം അടച്ചത്. 10,000-ലേറെ പേർ ജില്ലയിൽ സീഡ് സൊസൈറ്റിയിൽ അംഗങ്ങളാണ്. സീഡ് സൊസൈറ്റി തന്നെയാണ് കണക്കുകൾ പുറത്തുവിട്ടത്. കണ്ണൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രണ്ടായിരത്തിലേറെ പേരാണ് പരാതി നൽകിയിട്ടുള്ളത് എന്നും പരാതിക്കാർ പറയുന്നു.
എന്നാൽ അതിലും അധികം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പലരും പരാതി നൽകാൻ തയ്യാറായിട്ടില്ല. പൊലീസ് സൊസൈറ്റിയേയും തട്ടിപ്പുകാർ ഉപയോഗപ്പെടുത്തിട്ടുണ്ട് എന്നതാണ് മറ്റൊരു കൗതുകം. വിദ്യാർഥികൾക്കുള്ള കിറ്റുകൾ വിതരണം ചെയ്‌തത് സൊസൈറ്റി മുഖേനയാണ്. സാധാരണക്കാർക്ക് പദ്ധതിയിൽ വിശ്വാസം ഉറപ്പിക്കാൻ പൊലീസ് സൊസൈറ്റി വഴിയുള്ള കിറ്റ് വിതരണവും കാരണമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക