കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് അറിയിച്ചിട്ടില്ല; രാജ്ഭവനെ ഇരുട്ടിൽ നിര്‍ത്തുന്ന സമീപനമാണിതെന്നും ഗവര്‍ണര്‍ - Governor About CM Foreign Trip

മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ഗവര്‍ണര്‍. യാത്രകളെ കുറിച്ച് അറിയിക്കാറില്ല. വിഷയത്തില്‍ രാഷ്‌ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Governor Arif Mohammed Khan  CM Pinarayi Vijayan Foreign Trip  മുഖ്യമന്ത്രിയുടെ വിദേശ പര്യടനം  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ARIF MOHAMMED KHAN (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 11, 2024, 3:53 PM IST

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ പര്യടനത്തെ കുറിച്ച് അറിയിക്കാത്തതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി വിദേശത്ത് പോയ കാര്യത്തെ കുറിച്ച് തനിക്കറിയില്ലെന്നും പ്രതികരണം. ഇക്കാര്യം അറിയിച്ച മാധ്യമങ്ങള്‍ക്ക് നന്ദിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കുടുംബത്തിന്‍റെയും യാത്രയെ കുറിച്ച് ആരാഞ്ഞ മാധ്യമങ്ങളോട് ആലുവയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

മുഖ്യമന്ത്രി നേരത്തെ നടത്തിയ വിദേശ പര്യടനങ്ങളെ കുറിച്ചും തന്നെ വിവരം അറിയിച്ചിട്ടില്ല. രാജ്‌ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്ന സമീപനമാണിതെന്നും വിഷയത്തില്‍ രാഷ്‌ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സത്യസന്ധമായും അദ്ദേഹത്തിന്‍റെ യാത്രയെ കുറിച്ച് തനിക്കറിയില്ലെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.

മെയ്‌ ആറിനാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വിദേശത്തേക്ക് യാത്ര തിരിച്ചത്. ഭാര്യയും കൊച്ചുമകനുമാണ് അദ്ദേഹത്തോടൊപ്പമുള്ളത്. സ്വകാര്യ ആവശ്യത്തിനായാണ് യാത്രയെന്നാണ് അറിയിപ്പ്. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

ALSO READ: 'ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവര്‍ പ്രചാരണത്തിനിറങ്ങാതെ ഉലകം ചുറ്റുന്നു'; മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍ - VD Satheesan On CM Foreign Trip

പര്യടനത്തിന് പിന്നാലെ സ്‌പോണ്‍സര്‍ ആരെന്നറിയാന്‍ ബിജെപിയും ശ്രമം നടത്തി. ഇതോടെ സിപിഎം മുഖ്യമന്ത്രിയെ പിന്തുണക്കുകയും കുടുംബത്തെ ന്യായീകരിക്കുകയും ചെയ്‌തു. പാര്‍ട്ടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആവശ്യമായ അനുമതി തേടിയാണ് മുഖ്യമന്ത്രി യാത്ര തിരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തീവ്ര പ്രചാരണത്തിന് ശേഷമാണ് വിശ്രമിക്കാനായി അദ്ദേഹം വിദേശത്തേക്ക് തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details