പെട്രോളുമായി പോകുകയായിരുന്ന ട്രെയിനിന്‍റെ ബോഗികള്‍ വേര്‍പെട്ട് അരകിലോമീറ്ററോളം ഓടി, സംഭവം കുറ്റിപ്പുറത്ത് മലപ്പുറം:കുറ്റിപ്പുറത്ത് പെട്രോളുമായി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്‍റെ ബോഗികൾ വേർപെട്ട് അകന്നുനീങ്ങി. കുറ്റിപ്പുറം സ്റ്റേഷൻ പിന്നിട്ട് വേഗത്തിൽ എത്തിയ ട്രെയിനിന്‍റെ പകുതിഭാഗം വേർപെട്ട് അരക്കിലോമീറ്ററോളം ഓടി.
കുറ്റിപ്പുറത്ത് പെട്രോളുമായി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്‍റെ ബോഗികൾ വേർപെട്ട് അകന്നുനീങ്ങി. കുറ്റിപ്പുറം സ്റ്റേഷൻ പിന്നിട്ട് വേഗത്തിൽ എത്തിയ ട്രെയിനിന്‍റെ പകുതിഭാഗം വേർപെട്ട് അരക്കിലോമീറ്ററോളം ഓടി.
അപകടവിവരം അറിഞ്ഞ് ലോക്കോ പൈലറ്റും ഗാർഡും ചേർന്ന് ട്രെയിൻ നിർത്തി ബോഗികൾ പുനഃസ്ഥാപിച്ചു. ഷൊർണൂർ–മംഗളൂരു റെയിൽപാതയിലെ കുറ്റിപ്പുറം ചെമ്പിക്കലിൽ ഇന്നലെ രാവിലെ 6.48ന് ആണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്‍റെ മധ്യഭാഗമാണ് വേർപെട്ടത്.
Also Read:റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണിക്കിടെ ട്രെയിനിടിച്ചു; ജീവനക്കാരന് ദാരുണാന്ത്യം