തൃശൂര്‍: കോഴിക്കൂട്ടിൽ കടന്ന ഭീമൻ പാമ്പ് മൂന്ന് കോഴികളെ അകത്താക്കി. പീച്ചി തെക്കേക്കുളം നാങ്ങൂർ വീട്ടിലെ മുരളിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് മലമ്പാമ്പ് കടന്നുകൂടിയത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കൂട് അടയ്ക്കാൻ എത്തിയ മുരളിയാണ് കൂടിനകത്ത് കോഴികളുടെ കരച്ചിൽ കേട്ടത്. തുടർന്ന് ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് കൂടിനകത്ത് മലമ്പാമ്പ് സ്ഥലം പിടിച്ചിരിക്കുന്നത് കാണുന്നത്. അപ്പോഴെക്കും കൂടിനകത്തെ മൂന്ന് കോഴികളെ പാമ്പ് അകത്താക്കിയിരുന്നു.
കോഴിക്കൂട്ടില്‍ കയറി കോഴികളെ ശാപ്പാടാക്കി ഭീമൻ മലമ്പാമ്പ്; പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത് - Caught Python From Thrissur - CAUGHT PYTHON FROM THRISSUR
കോഴിക്കൂട്ടിൽ കടന്ന് കോഴികളെ ഭക്ഷണമാക്കിയ മലമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പിടികൂടി. ദൃശ്യങ്ങള്‍ പുറത്തുവന്നു.
CAUGHT PYTHON FROM THRISSUR (ETV Bharat)
Published : Jul 21, 2024, 2:59 PM IST
തുടർന്ന് വനം വകുപ്പിനെ അറിയിച്ചു. പീച്ചിയിലെ വനം വകുപ്പ് ജീവനക്കാരനായ നാരായണൻ എത്തി കോഴിക്കൂട്ടിൽ നിന്നും പാമ്പിനെ പിടികൂടി. പാമ്പിന് ഏകദേശം ആറു വയസ് പ്രായവും എട്ടടി നീളവും 23 കിലോ ഭാരവും ഉള്ളതായി നാരായണൻ പറഞ്ഞു.